പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ മിന്നല്‍പരിശോധനകള്‍ ശക്തിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അതിനിടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിതരണം 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു. വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളിലെ 1400-ല്‍പ്പരം കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടന്നു. യു.പി.യില്‍ മാത്രം 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേര്‍ക്കെതിരേ നടപടിയെടുത്തു.

ഗാര്‍ഹിക സിലിന്‍ഡറുകള്‍ ആവശ്യത്തിനുണ്ടായിട്ടും പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ആളുകള്‍ ഇതില്‍നിന്ന് പിന്തിരിയണം. കഴിഞ്ഞദിവസം 75 ലക്ഷം പേരാണ് ബുക്ക് ചെയ്തതെങ്കില്‍ ഇപ്പോഴത് 88 ലക്ഷമായെന്നും ജോ.സെക്രട്ടറി പറഞ്ഞു.

പെട്രോള്‍ ഡീസല്‍ ക്ഷാമമില്ല
പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്നും ഇന്ധനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനാല്‍ ഇറക്കുമതി വേണ്ടെന്നും അവര്‍ പറഞ്ഞു.

പാചകവാതക ബുക്കിങ് ഇടവേള ഗ്രാമീണമേഖലയില്‍ 45 ദിവസവും നഗരമേഖലയില്‍ 25 ദിവസവുമാക്കി. വാണിജ്യ ഉപഭോക്താക്കള്‍ക്ക് പൈപ്പ് ലൈന്‍ ഗ്യാസ് കണക്ഷന്‍(പി.എന്‍.ജി.) ലഭ്യമാക്കാന്‍ ഗെയില്‍ അധികൃതര്‍ അതത് സിറ്റി ഗ്യാസ് വിതരണക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി.യില്‍നിന്ന് പി.എന്‍.ജി.യിലേക്ക് എളുപ്പത്തില്‍ മാറാമെന്നും ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സുജാതാ ശര്‍മ പറഞ്ഞു.

രാജ്യതലസ്ഥാന മേഖലയിലെ വ്യവസായങ്ങള്‍, ഹോട്ടലുകള്‍, എന്നിവയ്ക്ക് ഒരു മാസം എല്‍.പി.ജി.ക്കും പ്രകൃതിവാതകത്തിനും പകരമായി ജൈവ ഇന്ധനം ഉപയോഗിക്കാന്‍ അനുമതി നല്‍കി.

വാഹനങ്ങള്‍ക്കുള്ള പൈപ്പ്ലൈന്‍ ഗ്യാസ്, സി.എന്‍.ജി. വിതരണം തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും സുജാതാ ശര്‍മ അറിയിച്ചു.

X
Top