സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

സിമന്റ് വില വർദ്ധിപ്പിക്കാൻ നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു

കൊച്ചി: ഏറെക്കാലമായി നേരിടുന്ന പ്രവർത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വർദ്ധിപ്പിക്കാൻ സിമന്റ് നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകർച്ച, അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനമൂലമുള്ള ഉയർന്ന ഉത്‌പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.

ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവർഷം തന്നെ കമ്പനികൾ 3.5 മുതൽ 4 ശതമാനം വരെ വിലവർദ്ധിപ്പിച്ചേക്കുമെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം സിമന്റ് ഡിമാൻഡിൽ 8-9 ശതമാനം വർദ്ധനയും കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.

ബാഗിന് 25-30 രൂപവരെ വിലവർദ്ധന നടപ്പുവർഷമുണ്ടാകും. 2020-21വർഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവർദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞപാദത്തിൽ അംബുജ സിമന്റ്‌സിന്റെ ലാഭമാർജിൻ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു.

അൾട്രാടെക്കിന്റേത് 13.4 ശതമാനത്തിൽ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തിൽ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു.

X
Top