ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രതീക്ഷയുണര്‍ത്തി സിഡിഎസ്എല്‍ ഓഹരി

ന്യൂഡല്‍ഹി: ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ മിതമായ മൂല്യനിര്‍ണ്ണയത്തില്‍ ലഭ്യമാണ്. അത്തരമൊരു ഓഹരിയാണ് സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡി (സിഡിഎസ്എല്‍)ന്റേത്. ഇന്ത്യയിലെ രണ്ട് ഡെപ്പോസിറ്ററികളിലൊന്നാണിത് (മറ്റൊന്ന് എന്‍എസ്ഡിഎല്‍).

ഈ വ്യവസായത്തെ ഒരു ഡ്യുപ്പോളിയാക്കി (രണ്ട് കമ്പനികള്‍ മാത്രം ഉള്ളത്) കണക്കാക്കാം. എല്ലാ സെക്യൂരിറ്റികളും (സ്റ്റോക്കുകള്‍, ബോണ്ടുകള്‍ മുതലായവ) കൈവശം വയ്ക്കുന്ന ഒരു സ്ഥാപനമാണ് ഡിപ്പോസിറ്ററി. നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഷെയര്‍ മിക്കവാറും സിഡിഎസ്എല്ലിലെ ഡീമാറ്റ് അക്കൗണ്ടിലായിരിക്കും.

രണ്ടെണ്ണത്തില്‍ ഏറ്റവും വലുത് സിഡിഎസ്എല്ലാണ്. അടുത്തിടെ 8 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ നാഴികക്കല്ല് കൈവരിച്ചു, എന്‍എസ്ഡിഎല്ലിന്റേത് 3.07 കോടി മാത്രമാണ്.

2020 ഡിസംബര്‍ വരെ ഈ സംഖ്യ വെറും 2.89 കോടിയായിരുന്നു (സിഡിഎസ്എല്ലിന്). നിലവില്‍ കസ്റ്റഡിയിലുള്ള സെക്യൂരിറ്റികളുടെ ആകെ മൂല്യം 40,06,221 കോടി രൂപ.

സിഡിഎസ്എല്ലിന്റെ വളര്‍ച്ച, പ്രത്യേകിച്ചും കോവിഡ് -19 പാന്‍ഡെമിക് മുതല്‍ ത്വരിതപ്പെട്ടു. ഈ കാലയളവില്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചു. സിഡിഎസ്എല്ലിന്റെ ഓഹരിയും ഈ ഘട്ടത്തില്‍ ഉയര്‍ന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 42 ശതമാനം താഴ്ച വരിച്ചിട്ടുണ്ട്. അതായത് 1734 രൂപയില്‍ നിന്നും 1001.15 രൂപയിലേയ്ക്ക് സ്റ്റോക്ക് വീണു.അതുകൊണ്ടുതന്നെ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തില്‍ സ്‌റ്റോക്ക് ലഭ്യമാണ്.

X
Top