ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഇന്‍-ആപ്പ് പെയ്മന്റുകള്‍ക്ക് സര്‍വീസ് ഫീസ്, ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിസിഐ

ന്യൂഡല്‍ഹി: ഇന്‍-ആപ്പ് പേയ്‌മെന്റുകള്‍ക്കായി ഈടാക്കുന്ന സേവന ഫീസ് ആന്റിട്രസ്റ്റ് നിയമം ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു. ഗൂഗിളിന്റെ യൂസര്‍ ചോയ്‌സ് ബില്ലിംഗ് (യുസിബി) സംവിധാനം പരിശോധിക്കാന്‍ ടിന്‍ഡറിന്റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സിസിഐ പറഞ്ഞു.

മൂന്നാം കക്ഷി ബില്ലിംഗ് അനുവദിക്കാനും ഡെവലപ്പര്‍മാരെ അവരുടെ ഇന്‍-ആപ്പ് പേയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന രീതി അവസാനിപ്പിക്കാനും ഒക്ടോബറില്‍ സിസിഐ ഗൂഗിളിനോട് നിര്‍ദ്ദേശിച്ചിരുന്നു. നിയമലംഘനത്തിന് 113 മില്യണ്‍ ഡോളര്‍ പിഴ ചുമത്താനും സിസിഐ തയ്യാറായി. തുടര്‍ന്ന്, ഗൂഗിള്‍ യുസിബി സംവിധാനം അവതരിപ്പിച്ചു.

ഇത് ഇന്‍-ആപ്പ് ഡിജിറ്റല്‍ ഉള്ളടക്കം വാങ്ങുമ്പോള്‍ സ്വന്തം പേയ് മെന്റ് ഓപ്ഷനുകള്‍ പ്രാപ്തമാക്കുന്നുണ്ട്. എന്നിരുന്നാലും, പുതിയ സംവിധാനം ഇപ്പോഴും 11 ശതമാനം മുതല്‍ 26 ശതമാനം വരെ ഉയര്‍ന്ന ‘സേവന ഫീസ്’ ചുമത്തുന്നുവെന്ന് കമ്പനികള്‍ പരാതിപ്പെടുന്നു. ഇതോടെ ആന്റിട്രസ്റ്റ് നിര്‍ദ്ദേശം പാലിക്കുന്നതില്‍ ഗൂഗിള്‍ പരാജയപ്പെട്ടുവെന്ന് മാച്ച് ഗ്രൂപ്പും അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷനും വാദിച്ചു.

‘അന്യായവും ആനുപാതികമല്ലാത്തതുമായ’ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത് നിയമപരമായി തെറ്റാണ്, ഇവര്‍ പറയുന്നു.

X
Top