അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പേയൂ-ബിൽഡെസ്ക് ഇടപാടിന് സിസിഐ അനുമതി

ഡൽഹി: ഓൺലൈൻ പേയ്‌മെന്റ് സ്ഥാപനമായ ബിൽഡെസ്കിനെ 4.7 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ പേയൂവിന് അനുമതി നൽകിയതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ട്വീറ്റിൽ പറഞ്ഞു. 2021 ഓഗസ്റ്റിൽ ഇടപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചതുമുതൽ റെഗുലേറ്ററിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾക്ക് പേയൂ ഉത്തരം നൽകേണ്ടി വന്നിരുന്നു. ഒടുവിൽ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കമ്പനിക്ക് ഏറ്റെടുക്കൽ അനുമതി ലഭിച്ചത്.

ബിൽഡെസ്കിന്റെ ഈ ഏറ്റെടുക്കൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ അനുകൂലമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയെ ശക്തിപ്പെടുത്തുമെന്നും പേയൂ ഇന്ത്യ പറഞ്ഞു.

ഇടപാടിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പേയുവിൽ നിന്ന് സിസിഐ കൂടുതൽ വിവരങ്ങൾ തേടിയതായി ദേശിയ മാധ്യമങ്ങൾ ഈ വർഷം ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

2018-ൽ ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്പ്കാർട്ടിനെ വാൾമാർട്ട് 16 ബില്യൺ ഡോളറിന് ഏറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യൻ ഇന്റർനെറ്റ് മേഖലയിലെ രണ്ടാമത്തെ വലിയ വാങ്ങലായി കണക്കാക്കപ്പെടുന്ന ഈ ഇടപാടിന്റെ ഭാഗമായി രാജ്യത്തെ രണ്ട് വലിയ കമ്പനിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ബിസിനസ്സുകൾ തമ്മിൽ ലയിപ്പിക്കും.

X
Top