ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഐ‌ഡി‌എഫ്‌സി എ‌എം‌സിയുടെ വിഭജനത്തിന് സിസിഐയുടെ അനുമതി

ഡൽഹി: ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (ഐഡിഎഫ്‌സി എഎംസി) വിറ്റഴിക്കലിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകിയതായി ഐഡിഎഫ്‌സി ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. വാർത്തയെത്തുടർന്ന്, ബിഎസ്ഇയിൽ ഐഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 60.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദ്ദിഷ്ട കോമ്പിനേഷൻ പരിഗണിക്കുകയും കോംപറ്റീഷൻ ആക്റ്റ്, 2022 ലെ സെക്ഷൻ 31-ന്റെ ഉപവകുപ്പ് (1) പ്രകാരം ഇടപാടിന് അംഗീകാരം നൽകുകയും ചെയ്തതായി ഐഡിഎഫ്‌സി ലിമിറ്റഡ് പറഞ്ഞു. നിർദിഷ്ട ഓഹരി വിറ്റഴിക്കൽ ആർബിഐ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയിൽ നിന്നുള്ള അനുമതികൾക്ക് വിധേയമായി പൂർത്തിയാക്കുമെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

രാജ്യത്തെ അസറ്റ് മാനേജ്‌മെന്റ് സ്‌പെയ്‌സിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിത് കണക്കാക്കപ്പെടുന്നു. ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ 4,500 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്, ജിഐസി, ക്രിസ്‌കാപ്പിറ്റൽ എന്നിവയുടെ കൺസോർഷ്യത്തിന് ഐഡിഎഫ്‌സി ബോർഡ് അംഗീകാരം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐഡിഎഫ്സി ലിമിറ്റഡും കൺസോർഷ്യവും കൃത്യമായ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിലെ മാനേജ്‌മെന്റ് ടീമിന്റെ തുടർച്ചയും ഐഡിഎഫ്‌സി എഎംസിയിലെ നിക്ഷേപ പ്രക്രിയകളും കരാർ വിഭാവനം ചെയ്യുന്നു.

X
Top