റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

ന്യൂഡൽഹി: വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.

സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.

പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു.

2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.

X
Top