അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

400 കോടി രൂപയ്ക്ക് യുണൈറ്റഡ് സിഐഐജിഎംഎയെ ഏറ്റെടുത്ത് കെയർ

ഡൽഹി: ഔറംഗബാദ് ആസ്ഥാനമായുള്ള യുണൈറ്റഡ് സിഐഐജിഎംഎ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും 300-400 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതായി അറിയിച്ച്‌ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി പിന്തുണയുള്ള കെയർ ഹോസ്പിറ്റൽസ്. യുണൈറ്റഡ് സിഐഐജിഎംഎ ഔറംഗബാദിൽ 300 കിടക്കകളുള്ള മൾട്ടിസ്പെഷ്യാലിറ്റി ടെർഷ്യറി-കെയർ ഹോസ്പിറ്റൽ നടത്തുന്നു.

യുണൈറ്റഡ് സിഐഐജിഎംഎയുടെ ഏറ്റെടുക്കൽ, മഹാരാഷ്ട്രയിലെ പൂനെയും നാഗ്പൂരും ഉൾപ്പെടെ മൂന്ന് നഗരങ്ങളിലേക്ക് കെയർ ഹോസ്പിറ്റൽസിന്റെ ശൃംഖല വികസിപ്പിക്കാൻ സഹായിക്കും. ഇതോടെ കെയറിന് എട്ട് നഗരങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 2,700-ലധികം കിടക്കകളുള്ള 17 ഹെൽത്ത് കെയർ സൗകര്യങ്ങളുണ്ടായിരിക്കും.

1997-ൽ ഹൈദരാബാദിൽ 100 കിടക്കകളും 20 കാർഡിയോളജിസ്റ്റുകളുമുള്ള ഒരു സ്പെഷ്യാലിറ്റി കാർഡിയാക് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ച കെയർ. അതിനുശേഷം, ടയർ-2 നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നെറ്റ്‌വർക്കുകളിൽ ഒന്നായി വികസിച്ചു. എവർകെയർ ഹെൽത്ത് ഫണ്ട് വഴിയാണ് കെയർ ഹോസ്പിറ്റൽസിന്റെ ഓഹരി ടിപിജി വാങ്ങിയത്.

X
Top