കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

കാനറ എച്ച്എസ്ബിസി ലൈഫ് എന്ന് പുനർനാമകരണം ചെയ്ത് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ്

മുംബൈ: കമ്പനിയുടെ മൂന്നാം പങ്കാളിയായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) പുറത്തുകടക്കാനുള്ള തീരുമാനത്തെത്തുടർന്ന് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ്, കാനറ എച്ച്എസ്ബിസി ലൈഫ് എന്ന് പുനർനാമകരണം ചെയ്തു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ (ഒബിസി) ലയനത്തെ തുടർന്നായിരുന്നു പണ്ട് പിഎൻബി കമ്പനിയുടെ ഓഹരി സ്വന്തമാക്കിയത്. ലൈഫ് ഇൻഷുറൻസ് ബിസിനസിൽ കാനറ ബാങ്ക് വളരെയധികം സാധ്യതകൾ കാണുന്നതായും തങ്ങളുടെ സബ്‌സിഡിയറികളുമായി ഒരു സമന്വയം പുലർത്താൻ കമ്പനി ആഗ്രഹിക്കുന്നതായും കാനറ ബാങ്ക് എംഡിയും സിഇഒയും ഇൻഷുറൻസ് കമ്പനി ചെയർമാനുമായ എൽവി പ്രഭാകർ പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൻഷുറൻസ് ബിസിനസ് ഇരട്ടിയാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കാനറ ബാങ്കിന് ഇൻഷുറൻസ് വിഭാഗത്തിൽ 51 ശതമാനവും എച്ച്എസ്ബിസിക്ക് 26 ശതമാനവും പിഎൻബിക്ക് 23 ശതമാനവും ഓഹരിയുണ്ട്. എന്നാൽ പിഎൻബി അടുത്തിടെ കമ്പനിയിലെ തങ്ങളുടെ ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. പിഎൻബി അവരുടെ ഓഹരി വിറ്റഴിച്ചാൽ നിലവിലുള്ള ഓഹരി ഉടമകൾ തന്നെ അത് ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

കൊവിഡ്-19 കാരണം 500 കോടി രൂപയുടെ അധിക ക്ലെയിമുകൾ ഉണ്ടായിട്ടും കമ്പനി ലാഭത്തിലാണെന്ന് കമ്പനിയുടെ റീബ്രാൻഡിംഗ് പ്രഖ്യാപിച്ചുകൊണ്ട് കാനറ എച്ച്എസ്ബിസി ലൈഫ് എംഡി അനുജ് മാത്തൂർ പറഞ്ഞു. തങ്ങളുടെ ഉൾച്ചേർത്ത മൂല്യം 3,848 കോടി രൂപയായി ഉയർന്നതായും, ഇത് 13% വളർച്ച കൈവരിച്ചതായും മാത്തൂർ പറഞ്ഞു.

X
Top