എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കാനറ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധന

മുംബൈ: 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലങ്ങൾ പ്രഖ്യാപിച്ച്‌ കാനറ ബാങ്ക്. പ്രസ്തുത കാലയളവിൽ ബാങ്കിന്റെ അറ്റാദായം 71.79 ശതമാനം വർധിച്ച് 2,022 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,177 കോടി രൂപയായിരുന്നു. കൂടാതെ പ്രവർത്തന ലാഭം 20.53 ശതമാനം വർധിച്ച് 6,606 കോടി രൂപയായി. ആഗോളതലത്തിൽ ബിസിനസ് 11.45 ശതമാനം വർധിച്ച് 19,01,776 കോടി രൂപയായപ്പോൾ ആഗോള നിക്ഷേപം 9.42 ശതമാനം വർധിച്ച് 11,18,122 കോടി രൂപയായി. പലിശ ഇതര വരുമാനം 24.55 ശതമാനം വർദ്ധിച്ചപ്പോൾ ഫീസ് അടിസ്ഥാനമാക്കിയുള്ള വരുമാനം 17.95 ശതമാനം വർദ്ധിച്ചു.

വായ്പ ദാതാവിന്റെ ആഭ്യന്തര നിക്ഷേപം 2022 ജൂണിൽ 8.49 ശതമാനം വർധിച്ച് 10,52,907 കോടി രൂപയായപ്പോൾ മൊത്ത ആഭ്യന്തര അഡ്വാൻസുകൾ 13.14 ശതമാനം വർധിച്ച് 7,48,140 കോടി രൂപയായി. വായ്പാ പോർട്ട്‌ഫോളിയോയുടെ കാര്യം എടുത്താൽ, റീട്ടെയിൽ വായ്പകൾ 11,56 ശതമാനം വാർഷിക വളർച്ചയോടെ 1,28,615 കോടി രൂപയായപ്പോൾ ഹൗസ് ലോൺ പോർട്ട്‌ഫോളിയോ 16.03 ശതമാനം വർധിച്ച് 75,578 കോടി രൂപയായി. അതേസമയം, കാർഷിക വായ്പകൾ 18.42 ശതമാനം വർധിച്ച് 1,85,680 കോടിയായി.

ജൂൺ പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 6.98 ശതമാനമാണ്. 2021 ജൂണിൽ ഇത് 8.50 ശതമാനമായിരുന്നു. അവലോകന പാദത്തിലെ പ്രൊവിഷൻ കവറേജ് റേഷ്യോ (പിസിആർ) മുൻ വർഷം ഇതേ കാലയളവിലെ 81.18 ശതമാനത്തിൽ നിന്ന് 84.51 ശതമാനമായി മെച്ചപ്പെട്ടു. 9,732 ആഭ്യന്തര ശാഖകളുള്ള പ്രമുഖ പൊതു മേഖല ബാങ്കാണ് കനറാ ബാങ്ക്.  

X
Top