ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം

ന്യൂഡൽഹി: രണ്ടുവർഷമായുള്ള പിണക്കം നീക്കി ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴിതുറന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പ്രതിരോധം, ഊർജം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള കരാറുകൾ ഉഭകക്ഷി ചർച്ചകൾക്കുശേഷം ഇരുരാജ്യങ്ങളും ഒപ്പുെവച്ചു.

ഇന്ത്യക്ക് ദീർഘകാലത്തേക്ക് യുറേനിയം നൽകുന്നതിനുള്ള കരാറാണ് ഇതിൽ പ്രധാനം. 2.6 ബില്യൺ ഡോളർ മൂല്യമുള്ള കരാറാണ് കേന്ദ്ര ആണവോർജവകുപ്പും കനേഡിയൻ കമ്പനിയായ കാമെകോയും ഒപ്പിട്ടത്. ഉന്നതവിദ്യാഭ്യാസരംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് മൊത്തം എട്ട് കരാറുകളിൽ ഒപ്പിട്ടു.

16 വർഷങ്ങളായി ചർച്ചയിലിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം യാഥാർഥ്യമാക്കാനും ധാരണയായി.

ധാരണകൾ ഉഭയകക്ഷിബന്ധത്തിൽ പുതിയ ചുവടുവെപ്പായി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സൈനികേതര ആണവോർജമേഖലയിലെ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി.

നിർണായക ധാതുക്കളുടെ മേഖലയിൽ സഹകരിക്കും. കൃഷി, സാങ്കേതികമേഖല, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിലും സഹകരണത്തിന് ധാരണയായി.

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ പദ്ധതികൾ
: ഉന്നതവിദ്യാഭ്യാസരംഗത്ത് സംയുക്തപദ്ധതികൾ ആരംഭിക്കുന്നതിന് ധാരണ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കും
*കാനഡ യോഗ്യരായ 300 ഇന്ത്യൻ വിദ്യാർഥികൾക്ക് 2027 മുതൽ മൂന്നുമാസത്തെ ഗവേഷണ ഇന്റേൺഷിപ്പുകൾ പ്രതിവർഷം ലഭ്യമാക്കും
*ആരോഗ്യപരിപാലനം, നഴ്‌സിങ് മേഖലകളിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ ഡൽഹൗസി സർവകലാശാലയുമായി കരാർ
*ഇന്തോ-പസഫിക് സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി കാനഡയിലെ 11 സർവകലാശാലകളിൽനിന്നുള്ള 85 പി.ജി. വിദ്യാർഥികളും ഗവേഷകരും ഇന്ത്യയിലെത്തി പ്രമുഖ അക്കാദമിക് വിദഗ്ധരുമായി സഹകരിക്കും

  • മുംബൈയിൽ ടാറ്റാ ട്രസ്റ്റിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ-ഇന്ത്യ ഫൗണ്ടേഷൻസ് സ്ഥാപിക്കും
    * നിർമിതബുദ്ധിരംഗത്ത് ഗവേഷണപഠനങ്ങൾക്കായി ഇന്ത്യയിൽ മികവ് കേന്ദ്രം സ്ഥാപിക്കും. വർഷംതോറും 200 വിദ്യാർഥികൾക്ക് പരിശീലനം.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കും
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യം കനേഡിയൻ അധികൃതരുമായി ചർച്ചചെയ്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി (ഈസ്റ്റ് വിഭാഗം) സെക്രട്ടറി പി. കുമാരൻ പറഞ്ഞു.

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കുനേരേയുള്ള ആക്രമണം നടക്കുന്ന കാര്യത്തിൽ വിദ്യാർഥികളുമായി ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശവിദ്യാർഥികൾ കൂടുതലായെത്തുന്നതിനാൽ കനേഡിയൻ പൗരർക്ക് വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ കുറയുന്നുവെന്ന പരാതിയുണ്ട്.

എത്ര വിദേശവിദ്യാർഥികളെ സ്വീകരിക്കാമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എല്ലാ രാജ്യങ്ങൾക്കുമുണ്ടെന്നും വിദേശകാര്യമന്ത്രാലയം സെക്രട്ടറി പറഞ്ഞു.

X
Top