ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കാനഡ

ഒട്ടാവ: ഒരുവര്ഷം എടുക്കുന്ന വിദേശവിദ്യാര്ഥികളുടെ എണ്ണത്തിനു പരിധിവെക്കാന് കാനഡ ആലോചിക്കുന്നു. എന്നാല്, പരിധി എത്രയെന്ന് ഇക്കാര്യമറിയിച്ച കുടിയേറ്റമന്ത്രി മാര്ക്ക് മില്ലര് വ്യക്തമാക്കിയില്ല.

വിദേശവിദ്യാര്ഥികള്ക്കും മറ്റു കുടിയേറ്റക്കാര്ക്കും താമസിക്കാന് ആവശ്യത്തിനു പാര്പ്പിടങ്ങളില്ലാത്തതാണ് ഈ നീക്കത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. 2022-ലെ കണക്കനുസരിച്ച് കാനഡയിലെ വിദേശ വിദ്യാര്ഥികളില് ഏറ്റുവമധികം ഇന്ത്യയില് നിന്നുള്ളവരാണ്; 3.19 ലക്ഷം പേര്.

കാനഡയിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കാന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ സര്ക്കാര് തീരുമാനിച്ചിരുന്നു. ഇക്കൊല്ലം 4.85 ലക്ഷം പേരെയും 2025-ലും 26-ലും അഞ്ചുലക്ഷം പേരെവീതവും എത്തിക്കുകയായിരുന്നു സര്ക്കാരിന്റെ ലക്ഷ്യം.

എന്നാല്, ഭവനമേഖലയിലെ പ്രതിസന്ധി ഇതിനു തടസ്സമായിരിക്കുകയാണ്.

X
Top