ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

സിഎഎംഎസ്ഫിൻസെർവിലെ നിക്ഷേപം ഉയർത്താൻ സിഎഎംഎസ്

മുംബൈ: സിഎഎംഎസ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസസിലെ ഇക്വിറ്റി നിക്ഷേപം വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സർവീസസ് (CAMS). നിർദിഷ്ട നിർദ്ദേശം പരിഗണിക്കുന്നതിനായി കമ്പനിയുടെ ബോർഡ് 2022 ഒക്ടോബർ 17ന് യോഗം ചേരും.

സിഎഎംഎസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് സിഎഎംഎസ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസസ് (CAMSFINSERV). ഇത് ഒരു എൻബിഎഫ്സി അക്കൗണ്ട് അഗ്രഗേറ്ററായാണ് പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 0.42% ഉയർന്ന് 2,546.00 രൂപയിലെത്തി.

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ 69% ആസ്തികളിൽ സേവനം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് ട്രാൻസ്ഫർ ഏജൻസിയാണ് കമ്പ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സർവീസസ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 2.2% വർധിച്ച് 64.60 കോടി രൂപയായി.

X
Top