എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജി

തിരുവനന്തപുരം: ഗ്രാമീണ യുവതീ-യുവാക്കൾക്ക് തൊഴിൽപരിശീലനം നൽകാനുള്ള കേന്ദ്രപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പുനടന്നെന്ന് സി.എ.ജി.യുടെ കണ്ടെത്തൽ. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ.)യുടെ ഭാഗമായി തൊഴിൽപരിശീലനത്തിനുള്ള സ്വകാര്യസ്ഥാപനങ്ങളെ നിശ്ചയിച്ചതിലാണ് ക്രമക്കേട്.

വ്യാജരേഖ നൽകിയും വ്യാജനിയമനം നടത്തിയും സ്വകാര്യസ്ഥാപനങ്ങൾക്ക് അനർഹമായ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കി. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും വ്യാഴാഴ്ച നിയമസഭയിൽവെച്ച റിപ്പോർട്ടിൽ സി.എ.ജി. ആവശ്യപ്പെട്ടു.

ദരിദ്രകുടുംബങ്ങളിൽനിന്നുള്ള 15-35 പ്രായമുള്ള ഗ്രാമീണ യുവതീ-യുവാക്കൾക്ക് നൈപുണി പരിശീലനവും സ്ഥിരവരുമാനമുള്ള തൊഴിലും ഉറപ്പാക്കാനുള്ളതാണ് ഡി.ഡി.യു-ജി.കെ.വൈ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വിഹിതം വഹിക്കുന്ന പദ്ധതിക്ക് കുടുംബശ്രീയാണ് നോഡൽ ഏജൻസി.

കേന്ദ്രമാർഗരേഖയ്ക്കു വിരുദ്ധമായി വഞ്ചന നടന്നെന്നും ഇതു കണ്ടെത്തുന്നതിൽ കുടുംബശ്രീ പരാജയപ്പെട്ടെന്നുമാണ് സി.എ.ജി.യുടെ നിരീക്ഷണം.

2014-22 കാലയളവിൽ 61,459 പേർക്ക് പരിശീലനം നൽകി. ഇതിൽ 35,741 പേർക്ക് നിയമനവും ലഭിച്ചു. എന്നാൽ, നിയമനരേഖകളിൽ 32 ശതമാനവും വ്യാജമാണെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ.

വഞ്ചനാപരമായ പ്രവൃത്തികളിൽ ഏർപ്പെട്ട കമ്പനികൾക്ക് 28.23 കോടിരൂപയുടെ പദ്ധതികൾ നൽകി. അർഹതയില്ലാത്ത കമ്പനികൾക്ക് 23.99 കോടിരൂപയുടെയും പദ്ധതികൾ നൽകി.

ചില കമ്പനികൾക്ക് യോഗ്യതയിൽ കവിഞ്ഞ് 12.26 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും തെളിഞ്ഞു.

X
Top