തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് കീഴിൽ നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്ക് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.

എറണാകുളം എളംകുളത്ത് പുതുതായി പൂർത്തീകരിച്ച അഞ്ച് എംഎൽഡി സ്വീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനോട് അനുബന്ധിച്ച് കൊച്ചി കോർപറേഷനിലെ 54-ാം ഡിവിഷനിൽ ഭൂഗർഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചെലവ്.

റീജണൽ കാൻസർ സെന്‍റർ, മലബാർ കാൻസർ സെന്‍റർ എന്നിവിടങ്ങളിൽ 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവിന്‍റെ കേന്ദ്രങ്ങളും സ്ഥാപിക്കും.

ഇതോടൊപ്പം റസിലിയന്‍റ് കേരള ഫലപ്രാപ്തി അധിഷ്ഠിത പദ്ധതിയുടെ കീഴിൽ ഡിഎൽഐ ആറ് പൂർത്തീകരിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമർപ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വർഷത്തേക്കുള്ള വിശദ പ്രവർത്തന രൂപരേഖയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി.

X
Top