നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

കെഎസ്ഐഡിസി ചെയർമാനായി  സി. ബാലഗോപാലിനെ നിയമിച്ചു

തിരുവനന്തപുരം: മുൻനിര സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി. ബാലഗോപാലിനെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പുതിയ ചെയർമാനായി  സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ചതിനു പകരമായാണ് പുതിയ നിയമനം. മുൻനിര ബ്ലഡ് ബാഗ് നിർമാണ കമ്പനിയായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി.ബാലഗോപാൽ. അൻഹ ട്രസ്റ്റ്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃനിരയിലും പ്രവർത്തിച്ചു.

ഇതോടൊപ്പം കെഎസ്ഐഡിസിക്ക് 11 പേരടങ്ങുന്ന പുതിയ ഭരണസമിതി  രൂപവത്കരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, ധനകാര്യ(എക്സ്‌പെൻഡിച്ചർ) സെക്രട്ടറി കേശവേന്ദ്രകുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ. ഐബിഎസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയർമാൻ വി. കെ. മാത്യൂസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്  മാനേജിംഗ് ഡയറക്ടർ പി. കെ. മായൻ മുഹമ്മദ്, സിന്തൈറ്റ് ഗ്രൂപ്പ്  മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്ബ്, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മുൻ ചെയർമാൻ എസ്. പ്രേംകുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്  മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ്, ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ വർഗീസ് എന്നിവരാണ് ബോർഡിലെ ഉദ്യോഗസ്ഥേതര അംഗങ്ങൾ.

X
Top