
ബെഗളൂരു: ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ്, വകുപ്പുകളിലുടനീളം ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നീക്കം. വായ്പാ ദാതാക്കളുമായി കമ്പനിയുടെ അസ്വാരസ്യം ഈയിടെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
മെന്ററിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, വില്‍പ്പന, പോസ്റ്റ്-സെയില്‍സ്, ഫിനാന്‍സ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതിനായി കമ്പനിയുടെ മനുഷ്യവിഭവ ശേഷി ടീം ജീവനക്കാരെ ഫോണ്‍ വഴി ബന്ധപ്പെട്ടു. കൂടാതെ ഓഫീസുകളില്‍ വ്യക്തിഗത മീറ്റിംഗും നടത്തുന്നുണ്ട്.
ജീവനക്കാരോട് രാജിവെച്ചൊഴിയാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തരത്തില്‍ പിരിഞ്ഞുപോകുന്ന ജീവനക്കാരുടെ ഇമെയില്‍ വിലാസങ്ങള്‍ നിര്‍ജീജവമാക്കപ്പെടും ഔദ്യോഗിക തിരിച്ചറിയില്‍ കാര്‍ഡുകള്‍ തിരിച്ച് സമര്‍പ്പിക്കേണ്ടിവരും.
നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് കമ്പനി ന്യൂയോര്‍ക്ക് കോടയില്‍ പരാതി നല്‍കിയിരുന്നു. പരാതികള്‍ തീര്‍പ്പാക്കുന്നത് വരെ തിരിച്ചടവ് വേണ്ടെന്നും തീരുമാനിച്ചു.
വായ്പ പുനഃസംഘടിപ്പിക്കാന്‍ കടക്കാരുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ബൈജൂസ് ശ്രമിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കടക്കാര്‍ ദീര്‍ഘകാല ചര്‍ച്ചകള്‍ ഉപേക്ഷിച്ചിരിക്കയാണ്.. ഇതിനെ തുടര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് കോടതിയെ സമീപിച്ചത്.
പകര്‍ച്ചവ്യാധികാലത്ത് ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് കുറഞ്ഞുവെന്നും അത് സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും ബൈജൂസ് പറയുന്നു. അതിനാലാണ് വായ്പ പുന: ക്രമീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്പനി സാമ്പത്തിക അക്കൗണ്ടുകള്‍ സമയത്ത് ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കമ്പനി ഓഫീസുകളില്‍ റെയ്ഡ് നടത്തി.