പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആറ് മാസം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന് ബൈജൂസ്

ബെംഗളൂരു: അല്‍പ്പകാലമായി അശുഭകരമായ വാര്‍ത്തകളാല്‍ ശ്രദ്ധ നേടുന്ന ഇന്ത്യൻ എഡ്‌ടെക് വമ്പന്‍ ബൈജൂസ് തങ്ങളുടെ വായ്പാ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കുന്നതിന് ശ്രമം തുടരുന്നു.

120 കോടി ഡോളറിന്‍റെ ടേം ലോണിലെ മുഴുവന്‍ തിരിച്ചടവും ആറ് മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കാമെന്ന സര്‍പ്രൈസ് വാഗ്‍ദാനം കമ്പനി വായ്പാദാതാക്കള്‍ക്ക് മുന്നില്‍ വെച്ചുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ്പാ നിബന്ധനകളുടെ ഭേദഗതി സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ 300 ദശലക്ഷം ഡോളർ തിരികെ നൽകാമെന്നും തുടർന്നുള്ള മൂന്ന് മാസത്തിനുള്ളിൽ ബാക്കി തുക നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വായ്പാദാതാക്കള്‍ ഈ നിർദ്ദേശം അവലോകനം ചെയ്യുകയും തിരിച്ചടവിന് എങ്ങനെ ഫണ്ട് കണ്ടെത്തുന്നു എന്നതിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ തേടുകയും ചെയ്യുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഒരു വര്‍ഷത്തിലേറെ കാലമായി വായ്പാദാതാക്കളും ബൈജൂസും തമ്മില്‍ തിരിച്ചടവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തീരുമാനമാകാതെ നീങ്ങുകയാണ്. ഇതിനിടെ ഭരണപരവും സാമ്പത്തികവുമായ ഒട്ടേറേ പ്രതിസന്ധികളിലേക്ക് നീങ്ങുകയും ചെയ്തു.

2021 നവംബറിലാണ് ഒരു കൂട്ടം വിദേശ നിക്ഷേപകരിൽ നിന്ന് ടേം ലോൺ ബി വഴി ബൈജൂസ് 120 കോടി ഡോളർ കടം സമാഹരിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ പൊടുന്നനെയുണ്ടായ വലിയ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വന്‍ വിപുലീകരണ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കമിട്ടത്.

എന്നാല്‍ കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിനൊപ്പം കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചും മാര്‍ക്കറ്റിംഗ് രീതികളെ കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവരിക കൂടി ചെയ്തതോടെ ബൈജൂസിന്‍റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കമ്പനി നേരിടുന്ന പ്രതിസന്ധികളുടെ മുഖ്യ ഘടകം ഈ ടേം വായ്പ ആയിരുന്നു. ധനപരമല്ലാത്തതും സാങ്കേതികവുമായ ചില വീഴ്ചകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് വായ്പാദാതാക്കള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.

മേയില്‍ ബൈജൂസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബൈജൂസ് ആൽഫ ഇൻകിനെതിരേ വായ്പാ ദാതാക്കള്‍ യുഎസിലെ ഡെലവെർ കോടതിയിൽ കേസ് നൽകുകയും ചെയ്തു.

ബൈജൂസ് ആൽഫ തങ്ങളിൽ നിന്ന് 500 മില്യൺ ഡോളർ മറച്ചുപിടിക്കുന്നതായാണ് വായ്പാദാതാക്കള്‍ ആരോപിച്ചത്.

ഇതിനു പിന്നാലെ, പലിശയിനത്തില്‍ നല്‍കേണ്ട 40 മില്യണ്‍ ഡോളറിന്‍റെ തിരിച്ചടവ് സാധ്യമാകാതിരുന്നതിനെ തുടര്‍ന്ന് ബൈജൂസ് വായ്പാദാതാക്കള്‍ക്ക് എതിരേ ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചിരുന്നു.

ആറുമാസക്കാലത്തോളം വായ്പാദാതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ബൈജൂസ് കേസുമായി പോയത്.

പിന്നീട് ചര്‍ച്ചകളിലൂടെ വായ്പാ പുനഃക്രമീകരിക്കുന്നതിന് ഇരുപക്ഷവും തയാറാകുകയായിരുന്നു.

X
Top