പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ പങ്കുവെച്ച് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്

ബെംഗളൂരു: ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയ സ്ഥാപനമാണ് ബൈജൂസ്. ഒന്നിന് പുറകെ ഒന്നായി പ്രതിസന്ധികൾ നേരിടുകയാണ് ബൈജൂസ് ഇപ്പോൾ.

ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പിന്നാലെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ സ്ഥാപനം അടുത്തിടെ യോഗം സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ യോഗം വിജയം കണ്ടതായും അവർ പ്രതീക്ഷ പങ്കുവെച്ചതായും ബൈജൂസിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ് പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ജീവനക്കാരുടെ പ്രതികരണങ്ങൾ പങ്കുവെക്കുകയായിരുന്നു ദിവ്യ.

ഒരു ടീമെന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളുടെ കഴിവിനെ ഇനിയുമെങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ജീവനക്കാർ മനസിലാക്കിയതായി ദിവ്യ പ്രതികരിച്ചു.

‘ഒരു ടീമെന്ന നിലയിൽ അവിശ്വസനീയമായ കാര്യങ്ങൾ നേടാൻ ഞങ്ങൾ പ്രാപ്തരാണെന്നതിൽ യാതൊരു സംശയവുമില്ല. യോഗത്തിൽ നിന്നുള്ള പോസിറ്റീവ് എനർജി പ്രയോജനപ്പെടുത്തുകയും അത് ഞങ്ങളുടെ ജോലിയിൽ ബെഞ്ച്മാർക്ക് നമ്പറുകളെ പിന്നിടാൻ സഹായിക്കുകയും ചെയ്യും,’

ഒരു ജീവനക്കാരൻ പറഞ്ഞു. ബൈജൂസ് ഇപ്പോൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടന്ന് മുന്നോട്ട് വരുമെന്ന ആത്മവിശ്വാസം മറ്റൊരു ജീവനക്കാരൻ പ്രകടിപ്പിച്ചു.

ബൈജൂസിന്റെ സഹസ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാർക്ക് ആത്മവിശ്വാസം പകരാനും വ്യക്തത നൽകാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.

ബോർഡ് അംഗങ്ങളുടെ രാജിയുമായി ഡിലോയിറ്റിന്റെ പിൻവാങ്ങലിന് ബന്ധമില്ലെന്ന് ബൈജു രവീന്ദ്രൻ വ്യക്തമാക്കി. ബോർഡ് അംഗങ്ങളുടെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

ഡിലോയിറ്റിനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ രാജി പരസ്പരമുള്ള തീരുമാനമാണെന്നും ഓഡിറ്റർമാരെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.

X
Top