
മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ഇവി നിര്‍മ്മാതാക്കളായ ബിവൈഡി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ പുരോഗതി ദൃശ്യമായതോടെയാണിത്. തങ്ങളുടെ അറ്റോ2 എസ് യുവി കമ്പനി ഇന്ത്യയിലെത്തിച്ചേയ്ക്കും.
ഇതിനായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ കേറ്റ്‌സു ഴാങ് ഇന്ത്യ സന്ദര്‍ശിക്കും.. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം കമ്പനിയുടെ സാധ്യതകളും പരിശോധിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഴാങ്ങിന് പുറമെ വൈസ് പ്രസിഡന്റ് ലെവല്‍ എക്‌സിക്യുട്ടീവുകളും മറ്റ് മുതിര്‍ന്ന എഞ്ചിനീയര്‍മാരും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി നികുതി ചുമത്തുന്ന സാഹചര്യത്തിലും കമ്പനിയെ ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത് അതിന്റെ മത്സരാധിഷ്ഠിത വിലനിര്‍ണ്ണയ ശേഷിയാണ്.
അറ്റോ-2 2 മില്യണ്‍ രൂപ (22690 ഡോളര്‍)യ്ക്ക് വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാറുകള്‍ക്ക് 70 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമ്പോഴാണ് ഇത്. നിലവില്‍ അറ്റോ3 ഉള്‍പ്പടെ മൂന്ന് മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നു