ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

18321 ന് മുകളില്‍ ബുള്ളിഷ് ട്രെന്‍ഡ്- പ്രശാന്ത് തപ്‌സെ

മുംബൈ: അനിശ്ചിതത്വത്തിന്റെ നിഴല്‍ വീഴ്ത്തിക്കൊണ്ട് യുഎസ് ഡെബ്റ്റ് സീലിംഗ് നിലനില്‍ക്കുന്നു, പ്രശാന്ത് തപ്സെ, സീനിയര്‍ വിപി (ഗവേഷണം), മേത്ത ഇക്വിറ്റീസ് നിരീക്ഷിച്ചു. പ്രസിഡന്റ് ബൈഡന്‍ ആശങ്കകള്‍ തള്ളികളയുന്നുണ്ട്.പക്ഷേ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നു.

31.4 ട്രില്യണ്‍ ഡോളര്‍ കടപരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസും തമ്മില്‍ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെയാണ് ഇത്.ജൂണ്‍ 1 നകം കരാറിലെത്താമെന്നാണ് യുഎസ് സര്‍ക്കാര്‍ കരുതുന്നത്. അല്ലാത്തപക്ഷം കടം തിരിച്ചടിക്കുന്നതില്‍ എക്കാലത്തേയും വലിയ വീഴ്ചകള്‍ സംഭവിക്കും.

”ഡെബ്റ്റ് സീലിംഗ് ചര്‍ച്ച ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനിയും തുടര്‍ന്നാല്‍ ഹ്രസ്വകാല പണലഭ്യത കുറയും. അതോടെ യീല്‍ഡ് വീണ്ടും വര്‍ദ്ധിക്കും,”വീക്കെന്‍ഡ് ഇന്‍വെസ്റ്റിംഗിലെ അലോക് ജെയിന്‍ വിലയിരുത്തി.

കട പരിധി എന്നത് യുഎസ് ട്രഷറിക്ക് വഹിക്കാന്‍ കഴിയുന്ന ദേശീയ കടഅളവിന്റെ പരിധിയാണ്. പണം കടമെടുത്ത്, നിലവിലുള്ള കടം വീട്ടാനുള്ള ഫെഡറല്‍ സര്‍ക്കാറിന്റെ ശേഷി ഇത് പരിമിതപ്പെടുത്തുന്നു. കടപരിധിയിലെത്തുമ്പോള്‍ ചെലവുകള്‍ക്കും ബാധ്യതകള്‍ക്കും ‘അസാധാരണ നടപടികള്‍’ അവലംബിക്കേണ്ടിവരും.

ഇന്ത്യയില്‍ നിഫ്റ്റി ബുള്‍സ് വെള്ളിയാഴ്ച തിരിച്ചുവരവ് നടത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങല്‍ തുടരുന്നു. അതേസമയം ലാഭമെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം, തപ്‌സെ പറഞ്ഞു.

ബാങ്ക് നിഫ്റ്റിയില്‍ 43446 ലെവലും നിഫ്റ്റിയില്‍ 18055 ലെവലുമാണ് നിര്‍ണ്ണായക പ്രതിരോധം. 18321 ന് മുകളില്‍ മാത്രമേ ബുള്ളിഷ് ട്രെന്റ് സ്ഥിരീകരിക്കാനാകൂ. 18321-ന് മുകളില്‍ വാങ്ങല്‍ തുടങ്ങാം. സ്‌റ്റോപ് ലോസ്: 18105. ടാര്‍ഗെറ്റ് 18501/18888.

ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം, 44153/44751 ലെവലാണ് ടാര്‍ഗറ്റ്. സ്‌റ്റോപ് ലോസ്: 43297.

X
Top