ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുപിഐ വഴിയുള്ള വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുന്നു

കൊച്ചി: ഇന്ത്യയില്‍ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സിലൂടെയുള്ള(യു.പി.ഐ) വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുന്നു.

നടപ്പുവർഷം ജനുവരി മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ യു.പി.ഐ പ്ളാറ്റ്ഫോമുകള്‍ ഉപയോഗിച്ച്‌ 15,547 കോടി ഇടപാടുകളാണ് നടന്നതെന്ന് നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടപാടുകളുടെ മൂല്യം റെക്കാഡ് ഉയരമായ 223 ലക്ഷം കോടി രൂപയായി ഉയർന്നു. വഴിയോര കച്ചവടങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മുതല്‍ വൻകിട ഇടപാടുകളിലും സർക്കാർ സേവനങ്ങളിലും വരെ യു.പി.ഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

വിദേശ രാജ്യങ്ങളിലും യു.പി.ഐ, റുപ്പേയ് കാർഡ് എന്നിവയുടെ ഉപയോഗത്തില്‍ വൻ വർദ്ധനയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാള്‍, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ യു.പി.ഐ വിപുലമായി ഉപയോഗിക്കുന്നു.

2016ല്‍ തുടക്കമിട്ട യു.പി.ഐ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ഒക്ടോബറില്‍ മാത്രം 1,658 വ്യാപാര ഇടപാടുകളാണ് യു.പി.ഐ ഉപയോഗിച്ച്‌ നടന്നത്.

ഇതിന്റെ മൂല്യം 23.49 ലക്ഷം കോടി രൂപയാണ്. നിലവില്‍ യു.പി.ഐ സംവിധാനത്തില്‍ 663 ബാങ്കുകളുടെ ധനകാര്യ സേവനങ്ങളാണ്.

പ്രമുഖ പേയ്‌മെന്റ് കമ്പനികള്‍
ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, എന്നിവയാണ് പ്രമുഖ കമ്പനികള്‍. ഇതില്‍ ഫോണ്‍പേയ്ക്ക് 48 ശതമാനവും ഗൂഗിള്‍ പേയ്ക്ക് 37 ശതമാനവും വിപണി വിഹിതമുണ്ട്.

X
Top