കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബുള്‍ മേധാവിത്തം അവസാനിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍

മുംബൈ: ചൊവ്വാഴ്ചയുടെ തുടര്‍ച്ച എന്ന നിലയില്‍ റെയ്ഞ്ച്്ബൗണ്ട് വ്യാപാരം സംഭവിക്കുകയും വിപണി മാറ്റമില്ലാതെ തുടരുകയും ചെയ്തു, റെലിഗെയര്‍ ബ്രോക്കിംഗിലെ അമിത് മിശ്ര വിലയിരുത്തുന്നു.സെന്‍സെക്‌സ് 33.01 പോയിന്റ് അഥവാ 0.05 ശതമാനം മാത്രം താഴ്ന്ന് 65446.04 ലെവലിലും നിഫ്റ്റി 9.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 19398.50 ലെവലിലും ക്ലോസ് ചെയ്തത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മാറ്റമില്ലാതെ തുടര്‍ന്ന നിഫ്റ്റി, ചാഞ്ചാട്ടത്തിന് അടിപ്പെടുകയും ഇന്‍ഡ്രാഡേ ഉയരമായ 19398.50 ത്തിനടുത്ത് വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, മേഖലകളിലുടനീളമുള്ള സമ്മിശ്ര പ്രവണത നിക്ഷേപകര്‍ക്ക് അവസരമൊരുക്കി. അതില്‍ തന്നെ എഫ്എംസിജിയും വാഹന മേജറുകളുമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഇടങ്ങളിലെ മിതമായ മുന്നേറ്റം വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ബുള്ളുകളുടെ മേധാവിത്തം അവസാനിച്ചിട്ടില്ലെന്ന് മിശ്ര പറയുന്നു. അവസാന രണ്ട് ദിവസത്തെ നീക്കങ്ങള്‍ അതാണ് കാണിക്കുന്നത്. മുന്നേറ്റം ഇനിയും സാധ്യമാണ്.

ഈ സാഹചര്യത്തില്‍ താഴ്ചയില്‍ വാങ്ങാനാണ് നിര്‍ദ്ദേശം.ഗുണനിലവാരമുള്ള സ്റ്റോക്കുകള്‍ തിരഞ്ഞെടുക്കണം എന്നുമാത്രം.

X
Top