എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

കേന്ദ്ര ആരോഗ്യ വിഹിതം കുറയുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആരോഗ്യമേഖലക്ക് നീക്കിവെക്കുന്ന ബജറ്റ് വിഹിതം കുറയുന്നതായി റിപ്പോർട്ട്. 2017-18ൽ ജി.ഡി.പിയുടെ 1.35 ശതമാനമായിരുന്നു ആരോഗ്യവിഹിതമെങ്കിൽ അടുത്ത വർഷം അത് 1.28 ശതമാനമായി കുറഞ്ഞു.

മൊത്തം ആരോഗ്യച്ചെലവിലെ കേന്ദ്രവിഹിതവും കുറയുകയാണ്. കേന്ദ്ര വിഹിതം 2018-19ൽ 34.3 ശതമാനമായി കുറഞ്ഞു.

മുൻവർഷമിത് 40.8 ശതമാനമായിരുന്നു. അതേ കാലയളവിൽ സംസ്ഥാനങ്ങളുടെ വിഹിതം 59.2 ശതമാനത്തിൽനിന്ന് 65.7 ശതമാനമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ ഒരു വ്യക്തി ആരോഗ്യകാര്യത്തിനായി പ്രതിശീർഷം ചെലവാക്കുന്ന തുക 2018-19 ൽ 4,470 രൂപയായി വർധിച്ചു. മുൻ വർഷമിത് 4,297 രൂപയും 2013-14ൽ 3,638 രൂപയും ആയിരുന്നു.

X
Top