അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി ആരംഭിച്ച ബിയു4, കൊച്ചിയിൽ എക്സ്ക്ലൂസീവ് ഡീലർഷിപ്പ് ആരംഭിച്ച് കൊണ്ടാണ് വിപണിയിൽ പ്രവേശിച്ചത്. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉർവിഷ് ഷാ എക്സ്ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇ-ഗ്ലോബ് എന്റർപ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്സ്ക്ലൂസീവ് ഷോറൂം ഡീലറും.

ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു4 വിപണിയിൽ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും. ഇതിന് പുറമെ, 2026-ൽ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ ബൈക്കുകളും അവതരിപ്പിച്ച് വിപണി കൈയ്യടക്കാനുളള തയ്യാറെടുപ്പിലാണ് ബിയു4. സ്റ്റാർ, ഷൈൻ എന്നിവയാണ് ജനപ്രിയ മോഡലുകൾ. മികച്ച രൂപകല്പനയുളള ഡോഡോ യുവാക്കൾക്കിടയിൽ തരംഗമാണ്. നാല് മുതൽ ആറ് മണിക്കൂറിനുളളിൽ പൂർണമായും ചാർജ് ചെയ്യപ്പെടുന്ന ഈ മോഡലുകൾക്ക്  ഒറ്റ ചാർജിൽ 90 മുതൽ 120 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോർ പവറും ഫീനിക്സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്. ഫീനിക്സിന് ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, മൊബൈൽ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നി സൗകര്യങ്ങളുമുണ്ട്. 65,000 മുതൽ 1.1 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

10 സംസ്ഥാനങ്ങളിലായി 41-ൽ അധികം ഡീലർഷിപ്പാണ് കമ്പനിക്കുളളത്. ഇ-ഗ്ലോബ് എന്റർപ്രൈസസുമായുളള സഹകരണം രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലേക്കുളള വിപുലീകരണത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉർവിഷ് ഷാ പറഞ്ഞു. ബിയു4-ഉമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുതിയ മികച്ച ഓപ്ഷനുകൾ നല്കാൻ ഇതുവഴി കഴിയുമെന്നുമെന്നും ഇ-ഗ്ലോബ് എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ എബിൻ സെബാസ്റ്റ്യൻ പറഞ്ഞു. സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ സമീപനത്തെ പുനഃനിർവചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദി ഷാ, ഉർവിഷ് ഷാ ദമ്പതികൾ ബിയു4 ഓട്ടോക്ക് തുടക്കം കുറിച്ചത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മികച്ച ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുകയും അത് എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തിക്കുകയെന്നതാണ് ബിയു4-ന്റെ വിഷൻ.

X
Top