അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

5ജിയില്‍ വന്‍ ചുവടുവയ്പ്പുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം, 5ജി പ്രതീക്ഷകള്‍, ബജറ്റ് പ്ലാനുകള്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള നെറ്റ്‌വര്‍ക്ക് സഹകരണം തുടങ്ങി അപ്‌ഡേറ്റുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

പൊതുമേഖല സ്ഥാപനത്തിന്റെ 4ജി, 5ജി സ്വപ്‌നങ്ങള്‍ക്കു വര്‍ണമേകുന്നത് ടാറ്റയുടെ ഭാഗമായി ടിസിഎസും, തേജസ് നെറ്റ്‌വര്‍ക്കുമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? 4ജി വിപുലീകരണത്തിനു പിന്നാലെ 5ജി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ബിഎസ്എന്‍എല്‍. ഇതിന്റെ ഭാഗമായി ഒരു കൂട്ടുകെട്ട് കൂടി ശ്രദ്ധനേടുന്നു.

ബിഎസ്എന്‍എല്‍- ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷന്‍സ് ഡീല്‍
എഐ, സൈബര്‍ സുരക്ഷാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷന്‍സ് ലിമിറ്റഡുമായാണ് ബിഎസ്എന്‍എല്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ തമിഴ്നാട് സര്‍ക്കിളില്‍ 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് പങ്കാളിയായാണ് ബ്ലൂ ക്ലൗഡ് നിയമിക്കപ്പെട്ടിരിക്കുന്നത്.

ഇതുവഴി കമ്പനി 5ജി അധിഷ്ഠിത ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ സേവനങ്ങള്‍ നല്‍കും. ബിഎസ്എന്‍എല്ലുമായി സഹകരിച്ച് സംരംഭങ്ങള്‍ക്കും മറ്റും 5ജി നെറ്റ്വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക്കിനായിരിക്കും ഉത്തരവാദിത്തം. നിലവില്‍ 5 വര്‍ഷത്തേയ്ക്കാണ് കരാര്‍. ഇതു നീട്ടാന്‍ സാധിക്കും.

ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക്കിന്റെ ഉത്തരവാദിത്തങ്ങള്‍
5ജി റാന്‍, എഡ്ജ് കോര്‍, റേഡിയോ ആക്സസ് ഉപകരണങ്ങള്‍, കസ്റ്റമര്‍ പ്രിമൈസ് ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, വിതരണം, ഇന്‍സ്റ്റാളേഷന്‍, പ്രവര്‍ത്തിപ്പിക്കല്‍, പരിപാലനം. അതേ ബിഎസ്എന്‍എല്ലിന് വേണ്ടി നിരവധി കാര്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കിളില്‍ കമ്പനിക്കു ചെയ്യാനുണ്ട്. ഇതിനു പുറമേ ബിഎസ്എന്‍എല്ലിന് വേണ്ടി സര്‍ക്കിളില്‍ 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് സേവനങ്ങളുടെ പ്രൊമോഷനും, മാര്‍ക്കറ്റിംഗും നടത്തണം.

ബിഎസ്എന്‍എല്ലിന്റെ ഉത്തരവാദിത്തങ്ങള്‍
സഹകരണത്തിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിനും ചില ഉത്തരവാദിത്തങ്ങളുണ്ട്. ബ്ലൂ ക്ലൗഡിന് ആവശ്യമായ സ്ഥലം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍, ബാക്ക്ഹള്‍ എന്നിവ നല്‍കുകയാണ് ഇതില്‍ പ്രധാനം.

ബിഎസ്എന്‍എല്‍ ടവറുകളില്‍ ഐപി കണക്റ്റിവിറ്റി, സ്‌പെക്ട്രം, ഐഎല്‍എല്‍ ബാന്‍ഡ്വിഡ്ത്ത് എന്നിവ നല്‍കുക. ബിഎസ്എന്‍എല്‍ ബ്രാന്‍ഡ് നാമത്തില്‍ സേവനങ്ങള്‍ വില്‍ക്കാനുള്ള അനുമതി. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ ചെയ്യാനും, പേയ്മെന്റുകള്‍ സ്വീകരിക്കാനുമുള്ള അനുമതി. എന്നിങ്ങനെ നീളുന്നു ഈ ലിസ്റ്റ്.

വരുമാനം പങ്കിടല്‍
ഇരുവരും തമ്മിലുള്ള കരാറില്‍ വരുമാനം പങ്കിടല്‍ വ്യവസ്ഥകളും വ്യക്തമാണ്. വരുമാനത്തിന്റെ 70% ബ്ലൂ ക്ലൗഡിനും, 30% ബിഎസ്എന്‍എല്ലിനും അവകാശപ്പെട്ടതാണ്. അതേസമയം ബിസിനസ് വോളിയം അടിസ്ഥാനമാക്കിയാകും ഈ അനുപാതം നിര്‍ണ്ണയിക്കുക.

തമിഴ്‌നാട് സര്‍ക്കിളിലെ ഈ കരാര്‍ വഴി ആന്ധ്രാപ്രദേശിലെയും, രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, സ്വകാര്യ കമ്പനികള്‍ക്കും നൂതന 5ജി സാങ്കേതികവിദ്യ അധിഷ്ഠിത ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ ബ്ലൂ ക്ലൗഡിന് സാധിക്കും. ഇതു വരുമാന പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

പ്രീതക്ഷ നല്‍കുന്ന കാര്യങ്ങള്‍
എഡ്ജ് മൈക്രോ ഡാറ്റ സെന്റര്‍, എയര്‍ ഫൈബര്‍ (ഒടിടി, ഐപിടിവി), എഐ- ഹെല്‍ത്ത്‌കെയര്‍, എഐഒടി (ഇന്‍ഡസ്ട്രി 4.0), എഐ- അധിഷ്ഠിത അനലിറ്റിക്‌സ്, സ്മാര്‍ട്ട് കണക്റ്റിവിറ്റി സേവനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള നീക്കത്തിലാണ് ബ്ലൂ ക്ലൗഡ്.

അതായത് കമ്പനി അതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ വന്‍ ഇടപെടല്‍ നടത്തുന്നു. ഇതും കൂട്ടുസംരംഭത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

X
Top