ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലിയിലുണ്ടായത് 130% വര്‍ധന ◆

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ ഒരു ലക്ഷം പുതിയ ഉപയോക്താക്കള്‍

കൊച്ചി: റിലയന്‍സ് ജിയോ അടക്കമുള്ള ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് സമ്മാനിച്ചത് വന്‍ നേട്ടം. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബിഎസ്എന്‍എല്ലിന് വര്‍ധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കളാണ്.

ജൂലൈയില്‍ ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു.

മുന്‍മാസങ്ങളില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു.

രാജ്യത്ത് ആകമാനം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചിട്ടുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കേന്ദ്ര സര്‍ക്കാരിനെ വരെ ഞെട്ടിച്ചിട്ടുണ്ട്.

ബിഎസ്എന്‍എല്ലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് അറിയിച്ചു.

ഡാറ്റ, കോള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചതും ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിച്ചതും സാധാരണക്കാരെ ബിഎസ്എന്‍എല്ലിനോട് വീണ്ടും അടുപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ ആദ്യം റിലയന്‍സ് ജിയോ നിരക്ക് വര്‍ധിപ്പിക്കുകയും പിന്നാലെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയും നിരക്ക് കൂട്ടിയതും ബിഎസ്എന്‍എല്ലിന് ഗുണമായി. 4 ജി സേവനം ബിഎസ്എന്‍എല്‍ ശക്തിപ്പെടുത്തിയതോടെ പോര്‍ട്ട് ചെയ്ത് പോകുന്നവരുടെ എണ്ണം തടയാന്‍ സാധിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.

മിക്ക ജില്ലകളിലും അമ്പതുവരെ ടവറുകള്‍ പുതുതായി ബിഎസ്എന്‍എല്ലിന്റേതായി വന്നു. ടിസിഎസുമായി 4 ജി കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള കരാറിന്റെ ഭാഗമാണിത്.

കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജുകള്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നതാണ് നമ്പര്‍ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

X
Top