റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്

ബിഎസ്എൻഎല്ലിന്റെ രക്ഷക്കായി 1.64 ലക്ഷം കോടിയുടെ പാക്കേജ്

ന്യൂഡൽഹി: ബിഎസ്എൻഎല്ലിനായി 1.64 ലക്ഷം കോടിയുടെ പാക്കേജ് അവതരിപ്പിച്ച് കേന്ദ്രം. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് പാക്കേജിനുള്ളത്. ടെലികോം മന്ത്രാലയം അശ്വിനി വൈഷ്ണവാണ് പുതിയ പാക്കേജ് അവതരിപ്പിച്ചത്.

ബിഎസ്എൽഎല്ലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുക, ബാലൻസ്ഷീറ്റിൽ പുരോഗതിയുണ്ടാക്കുക, ഫൈബർ ഒപ്ടിക് ശൃംഖല വിപുലീകരിക്കുക എന്നതാണ് പാക്കേജിന്റെ പ്രധാന ലക്ഷ്യം. പാക്കേജിന് പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വ്യാപകമാക്കും. തുടർന്ന് 5ജിയിലേക്ക് കമ്പനി കടക്കുമെന്ന് സർക്കാർ അറിയിച്ചു.

ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‍വർക്ക് ലിമിറ്റഡ് ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പണമായി ബിഎസ്എൻഎല്ലിന് 43,964 കോടിയും അല്ലാതെ 1.20 ലക്ഷം കോടിയും നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നാല് വർഷത്തെ കാലാവധിയാണ് പാക്കേജിനുള്ളത്. എന്നാൽ, പാക്കേജിൽ ഉൾപ്പെടുന്ന ഭൂരിപക്ഷം പ്രവർത്തനങ്ങളും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

X
Top