സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

കളംപിടിക്കാൻ ‘പ്ലാൻ ബി’യുമായി ബിഎസ്എൻഎൽ; ഓഫറുകളുടെ പെരുമഴ, നിരക്ക് വെട്ടിക്കുറച്ചു

കൊച്ചി: രാജ്യത്തെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഉത്സവ സീസൺ ആയാൽ എല്ലായിടത്തും ഓഫർ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്.

സാധനങ്ങൾക്കും, വസ്ത്രങ്ങൾക്കും, ഗൃഹോപകരണങ്ങൾക്കും, വാഹനങ്ങൾക്കും മാത്രമല്ല ഇപ്പോൾ ഓഫർ എത്തിയിരിക്കുന്നത്. ടെലികോം കമ്പനികളും കിടിലൻ ഓഫറുമായി ആണ് എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. എല്ലാ വർഷവും ബിഎസ്എൻഎൽ മാത്രമല്ല ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളായ, ജിയോ, വിഐ, എയർടെൽ എന്നിവരും ദീപാവലിക്ക് ഓഫറുകൾ നൽകി വരുന്നുണ്ട്.

എന്നാൽ ഇത്തവണ ബിഎസ്എൻഎൽ കളം മാറ്റി ചവിട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഇപ്പോഴുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.

ജിയോ, വിഐ, എയർടെൽ എന്നിവർ ഒരു മിച്ചാണ് നിരക്കുകൾ ഉയർത്തിയത്. ഇതോടെ നിരവധി പേർ തങ്ങളുടെ കണക്ഷൻ ബിഎസ്എൻഎൽ ആക്കി മാറ്റി. ബിഎസ്എൻഎൽ വരിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് കഴിഞ്ഞ വർഷത്തിൽ ഉണ്ടായിരിക്കുന്നത്.

4ജി, 5ജി സേവനങ്ങൾ ഉപഭോക്താക്കളിൽ വേഗത്തിൽ എത്തിക്കാനുള്ള നടപടിയുടെ ഒരുക്കത്തിലാണ് ഇപ്പോൾ ബിഎസ്എൻഎൽ. ടെലികോം വിപ്ലവത്തിനാണ് ഇതിലൂടെ ബിഎസ്എൻഎൽ ഒരുങ്ങുന്നത്.

കൂടുതൽ ഓഫറുകൾ നൽകുന്നതിലൂടെ തങ്ങളുടെ പ്രതാപം പിടിച്ചെടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎൽ. അതിൻറെ ഭാഗമായി. ബിഎസ്എൻഎൽ ഈ ദീപാവലിക്കായി നിരവധി ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടെ 1,999 രൂപയുടെ ജനപ്രിയ വാർ‌ഷിക പ്ലാൻ വെട്ടികുറച്ചു. ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില കുറച്ചു. ഇനി ഈ പ്ലാൻ ലഭിക്കണമെങ്കിൽ 1899 രൂപ നൽകിയാൽ മതിയാകും, നവംബർ ഏഴ് വരെ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.

600 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, ദിവസവും 100 എസ്എംഎസ് എന്നിവയ്‌ക്ക് പുറമെ ഗെയിമുകളും മ്യൂസിക്കുമൊക്കെ ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ ഇപ്പോൾ പ്രഖ്യാപിച്ച ഈ ഓഫർ ഉപഭോക്താക്കളെ വലിയ രീതിയിൽ ആവേശത്തിലാക്കിയിരിക്കുകയാണ്. പലരും ഓഫർ തീരുന്നതിന് മുമ്പ് തന്നെ റീച്ചാർജ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അതിനിടെ കഴിഞ്ഞ ദിവസം തങ്ങളുടെ പഴയ ലോഗോ ബിഎസ്എൻഎൽ പരിഷ്കരിച്ചിരുന്നു. സ്പാം കോളുകൾ തടയുന്നതുൾപ്പെടെ പുതിയ ഏഴു സേവനങ്ങളും ഉപഭോക്താക്കൾക്കായി ഇതിന്റെ കൂടെ ബിഎസ്എൻഎൽ പ്രഖ്യാപിക്കുകയുണ്ടായി.

ബിഎസ്എൻഎലിൻ്റെ ടാഗ് ലൈനിലും ചെറിയൊരു മാറ്റം വരുത്തി. ബിഎസ്എൻഎൽ കണക്റ്റിംഗ് ഇന്ത്യ എന്നതിനുപകരം ബിഎസ്എൻഎൽ കണക്റ്റിംഗ് ഭാരത് എന്നായി മാറി.

X
Top