ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍

ദില്ലി: പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.

നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് പരിമിതപ്പെടുത്തി. എസ്എംഎസ്, ഡാറ്റ ഉപയോഗം എന്നിവയിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബി‌എസ്‌എൻ‌എൽ 197 പ്ലാനിന്‍റെ പഴയതും പുതിയതുമായ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

ബിഎസ്എന്‍എല്‍ 197 രൂപ റീചാര്‍ജ്- പഴയ ആനുകൂല്യങ്ങൾ
ബിഎസ്എന്‍എല്ലിന്‍റെ 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസ് എന്നിവ മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.

15 ദിവസത്തേക്കായിരുന്നു ഈ കോര്‍ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിരുന്നത്. ഈ ആനുകൂല്യങ്ങള്‍ 15 ദിവസം കൊണ്ട് അവസാനിച്ചാലും 70 ദിവസം സിം കാര്‍ഡിന് ആക്‌ടീവ് വാലിഡിറ്റി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കിയിരുന്നു. ഇത് വളരെ കുറഞ്ഞ ചെലവിൽ സിം ദീർഘനാളത്തേക്ക് ആക്‌ടീവാക്കി നിലനിർത്താൻ സഹായിക്കുന്നതായിരുന്നു.

എന്നാൽ ഇപ്പോൾ ഈ റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങളെല്ലാം മാറിയിരിക്കുന്നു.
ബിഎസ്എന്‍എല്‍ 197 രൂപ റീചാര്‍ജ്- പുതിയ ആനുകൂല്യങ്ങൾ
197 രൂപയുടെ പുതുക്കിയ പ്രീപെയ്‌ഡ് പ്ലാനില്‍ വലിയ മാറ്റങ്ങളാണ് ബിഎസ്എന്‍എല്‍ കൊണ്ടുവന്നിരിക്കുന്നത്.

ഈ പ്ലാനിന്‍റെ ആകെ വാലിഡിറ്റി 70 ദിവസത്തില്‍ നിന്ന് 54 ദിനമായി വെട്ടിക്കുറച്ചു. പ്ലാനിൽ ഇപ്പോൾ ആകെ നാല് ജിബി ഡാറ്റയേ നല്‍കുന്നുള്ളൂ. മുമ്പത്തെ അണ്‍ലിമിറ്റഡ് കോളിംഗിന് പകരം 300 മിനിറ്റ് വോയ്‌സ് കോളിംഗാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

ഓഫര്‍ കാലത്തേക്ക് ആകെ 100 എസ്‌എംഎസുകള്‍ മാത്രമേ ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. സിം കാർഡ് ആക്‌ടീവായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും പതിമിതമായ ഡാറ്റ, കോള്‍ ഉപയോഗമുള്ള വരിക്കാര്‍ക്കും മാത്രമേ ഈ പ്ലാന്‍ കൊണ്ട് ഇനി പ്രയോജനമുള്ളൂ. 197 രൂപ പ്ലാനിന്‍റെ പുതുക്കിയ വാലിഡിറ്റിയും ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ഇതേ വിലയ്ക്ക് അടുത്തുവരുന്ന പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനുകൾ വേറെയും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് ബിഎസ്എൻഎൽ 199 രൂപ പ്ലാൻ. ഒരു മാസം കൃത്യമായി വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്.

ഈ പ്ലാനിൽ അൺലിമിറ്റഡായി വോയ്‌സ് കോളുകളും ദിവസവും 2 ജിബി അതിവേഗ ഡാറ്റയും ബിഎസ്എന്‍എല്‍ പ്രീപെയ്‌ഡ് വരിക്കാര്‍ക്ക് ആസ്വദിക്കാം. എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസും ബിഎസ്എൻഎൽ നൽകുന്നു.

X
Top