കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടിശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറുംതദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളുംആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ; ബജറ്റില്‍ 100 കോടി

ബിഎസ്എന്‍എല്‍ 4ജി ഉടന്‍; നെറ്റ്‌വര്‍ക്ക് വിന്യാസം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച്

ബെംഗളൂരു: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയായി എത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.

ബിഎസ്എന്‍എല്ലിന്റെ 4ജി വ്യാപനം വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഎസ്എന്‍എല്‍ 4ജി കൃത്യസമയത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. 4ജി വ്യാപനത്തിന്റെ അപ്‌ഡേറ്റാണ് ടിസിഎസ് പങ്കുവച്ചിരിക്കുന്നത്.

ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്റെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപനം നടത്തുന്നത്. തേജസ് നെറ്റ്‌വര്‍ക്കും സി-ഡോട്ടും ഈ കണ്‍സോഷ്യത്തിന്റെ ഭാഗമാണ്.

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് ഒരുക്കുന്നത്. 4ജി നെറ്റ്‌വർക്കിലേക്കുള്ള അപ്ഗ്രേഡിംഗ് നടക്കുന്നതിനാല്‍ പലയിടങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ്‌വർക്കില്‍ അടുത്തിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

4ജി ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 2023 ജൂലൈയിലാണ് കരാര്‍ ലഭിച്ചത്. 24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍ തന്നെ അനുവദിച്ചിരിക്കുന്ന സമയത്ത് തന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

15,000 കോടിയുടെ മെഗാ ഡീലിന്റെ ഭാഗമായി 4ജി നെറ്റ്‌വര്‍ക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെന്ററുകള്‍ ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കി.

ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്’ എന്നും ടിസിഎസിന്റെ ഉപദേഷ്ടാവായ എന്‍ ഗണപതി സുബ്രമണ്യന്‍ വ്യക്തമാക്കി.

X
Top