
മുംബൈ: മികച്ച രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് ബിഎസ്ഇ ലിമിറ്റഡ് ഓഹരി ബുധനാഴ്ച 5 ശതമാനം ഉയര്‍ന്നു. 558 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61 ശതമാനം അധികമാണിത്.
മൊത്തം വരുമാനം 44 ശതമാനം ഉയര്‍ന്ന് 1068 കോടി രൂപയായപ്പോള്‍ എബിറ്റ 89 ശതമാനം ഉയര്‍ന്ന് 691 കോടി രൂപയും മാര്‍ജിന്‍ 52.4 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 64.7 ശതമാനവും. എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തിയത്.
ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്. ജെഫറീസ് 2930 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെത് 2460 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംംഗാണ്. പ്രതീക്ഷകളെ കടത്തിവെട്ടിയ ലാഭവര്‍ധനവാണ് ബിഎസ്ഇ രേഖപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.
കമ്പനി ഓഹരി നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 78 ശതമാനം ഉയര്‍ന്നു.





