
മുംബൈ: ഗാന്ധി ജയന്തി, ദസറ പ്രമാണിച്ച് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), വിപണികളില്‍ ഇന്ന് വ്യാപാരം നടക്കില്ല. ഡെറിവേറ്റീവുകള്‍, ഇക്വിറ്റികള്‍, എസ്എല്‍ബികള്‍, കറന്‍സി ഡെറിവേറ്റീവുകള്‍, പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ വ്യാപാരം നടക്കില്ല. കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗവും പ്രവര്‍ത്തിക്കില്ല.
വ്യാപാരം ഒക്ടോബര്‍ 3 ന് (വെള്ളിയാഴ്ച) ട്രേഡിംഗ് പുന:രാരംഭിക്കും.എട്ട് ദിവസത്തെ ഒക്ടോബര്‍ 1 ബുധനാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്ക് നിലനിര്‍ത്തിയതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 715.69 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 80983.31 ലെവലിലും നിഫ്റ്റി 225.20 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 24836.30 ലെവലിലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ് 0.9 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണുയര്‍ന്നത്. ആര്‍ബിഐ, പണപ്പെരുപ്പ അനുമാനം 2.6 ശതമാനമായി കുറച്ചതും ജിഡിപി വളര്‍ച്ച അനുമാനം 6.8 ശതമാനമായി ഉയര്‍ത്തിയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
മേഖലകളില്‍ പൊതുമേഖലയൊഴികെയുള്ളവ മികച്ച പ്രകടനം നടത്തി. സ്വകാര്യബാങ്ക്, റിയാലിറ്റി, ഫാര്‍മ, ഐടി, മീഡിയ എന്നിവ 1-4 ശതമാനമാണുയര്‍ന്നത്. ടാറ്റ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, കൊടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, ട്രെന്റ് ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. അതേസമയം ബാജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഓട്ടോ എന്നിവ ഇടിഞ്ഞു.
24400-24500 സപ്പോര്‍ട്ട് ലെവലില്‍ നിന്നുള്ള കുതിച്ചു ചാട്ടത്തിനാണ് നിഫ്റ്റി സാക്ഷ്യം വഹിച്ചത്. നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ ഉണര്‍വിനനെ കാണിക്കുന്നു. ട്രെന്റ്് ല്‍ൈ, എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ് എന്നിവ സ്ഥിരത നല്‍കുന്നതായും വിദഗ്ധര്‍ പറഞ്ഞു.