
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണം വാഹനം, ഉപഭോഗം, സിമന്റ്, എസി ഓഹരികളില്‍ ഉണര്‍വിന് കാരണമാകുമെന്ന് ബ്രോക്കറേജുകള്‍ വിശ്വസിക്കുന്നു. ഉപഭോഗം ഉത്തേജിക്കപ്പെടുന്നതോടെയാണിത്.
പരിഷ്‌ക്കരണം ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉത്തേജനം ലഭിക്കുന്ന പ്രധാന വിഭാഗങ്ങള്‍/മേഖലകള്‍ അവശ്യവസ്തുക്കള്‍ (മെച്ചപ്പെട്ട ഡിമാന്‍ഡ്, കുറഞ്ഞ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ), ഓട്ടോമൊബൈല്‍സ്, സിമന്റ്, ഹോട്ടലുകള്‍, റീട്ടെയില്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ലോജിസ്റ്റിക്‌സ്, ക്വിക്ക് കൊമേഴ്സ്, ഇഎംഎസ് എന്നിവയാണ്.
ഡാബര്‍, ഐടിസി, ബിക്കാജി, നെസ്ലെ, ബ്രിട്ടാനിയ, മാരിക്കോ , ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കണ്‍സ്യൂമര്‍ ഓഹരികളേയും വോള്‍ട്ടാസ്, ഹാവേല്‍സ് എന്നീ എസി നിര്‍മ്മാണ കമ്പനി ഓഹരികളേയും ഹീറോ മോട്ടോകോര്‍പ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലന്റ് എന്നീ വാഹന ഓഹരികളേയും സ്റ്റാര്‍ ഹെല്‍ത്ത്, നിവ ബുപാ, ഗോ ഡിജിറ്റ്, ഐസിഐസിഐ ജനറല്‍ എന്നീ ഇന്‍ഷൂറന്‍സ് ഓഹരികളേയും റിലാക്‌സോ, ബാ്റ്റ, ഖാദിം, മെട്രോ, ക്യാംപസ് എന്നീ ഫൂട്ട് വെയര്‍ ഓഹരികളേയുമാണ് എംകെയ് ഗ്ലോബല്‍, മോതിലാല്‍ ഓസ്വാള്‍, സിഎല്‍എസ്എ എന്നീ ബ്രോക്കറേജുകള്‍ റെക്കമന്റ് ചെയ്യുന്നത്.