കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ടിസിഎസ് ഒന്നാംപാദം: സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ഒന്നാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ) ഓഹരി ഉയര്‍ന്നു. 3 ശതമാനം നേട്ടത്തില്‍ 3354.20 രൂപയിലാണ് സ്റ്റോക്കുള്ളത്. സമ്മിശ്ര പ്രതികരണമാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയിലുള്ളത്.

ആഗോള ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്‍ 2650 രൂപ ലക്ഷ്യവിലയില്‍ അണ്ടര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ നൊമൂറ 2800 രൂപ ലക്ഷ്യവിലനിശ്ചയിച്ച് ഓഹരി ‘കുറയ്ക്കാന്‍’ ആവശ്യപ്പെടുന്നു. അതേസമയം കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് മെച്ചപ്പെടുകയാണെന്ന് നൊമൂറ അറിയിച്ചു. എന്നാല്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ 25 ശതമാനം പ്രവര്‍ത്ത മാര്‍ജിന്‍ സാക്ഷാത്ക്കരിക്കാന്‍ സാധ്യതയില്ല.

പ്രോജക്റ്റ് വിരാമങ്ങളും മാറ്റിവയ്ക്കലുകളും കാരണം സാധ്യത മങ്ങുന്നതായി ജെപി മോര്‍ഗന്‍ പറയുന്നു. ജെഫറീസ് 3450 രൂപ ലക്ഷ്യവില നിശ്ചയിച്ച് ‘ ഹോള്‍ഡ്’ റേറ്റിംഗും മോതിലാല്‍ ഓസ്വാള്‍ 3790 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. 2024 സാമ്പത്തികവര്‍ഷം ഒന്നാംപാദത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടിസിഎസിനായിരുന്നു.

59381 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്. അറ്റാദായം 16.83 ശതമാനം ഉയര്‍ന്ന് 11074 കോടി രൂപ.

15-20 ശതമാനം ലാഭവളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എബിറ്റ മാര്‍ജിന്‍ 10 ബേസിസ് പോയിന്റ് കൂടി 23.1 ശതമാനമായി. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും ഇബിറ്റ മാര്‍ജിനും 2.8 ശതമാനവും 1.3 ശതമാനവും കുറവാണ്.

കൂടാതെ പ്രവര്‍ത്തന മാര്‍ജിന്‍ 24.49 ശതമാനത്തില്‍ നിന്നും 23.2 ശതമാനമായി കുറഞ്ഞു. 10.2 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്കാണ് ആദ്യപാദാവസാനത്തില്‍ കമ്പനിയ്ക്കുള്ളത്.

X
Top