തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സണ്‍ഫാര്‍മ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: സണ്‍ഫാര്‍മയുടെ ഒന്നാംപാദ പ്രകടനത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മതിപ്പ് പ്രകടിപ്പിച്ചു. അതേസമയം നിക്ഷേപകര്‍ തൃപ്തരല്ല. 0.18 ശതമാനം താഴ്ന്ന് 1138.95 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ഓഹരിയില്‍ ബുള്ളിഷാണ്. 1310 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. മോതിലാല്‍ ഓസ്വാളിന്റെത് 1310 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്. നുവാമ 1320 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും ആഹ്വാനം ചെയ്തു.

2022.5 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 1.9 ശതമാനം കുറവ്.322.87 കോടി രൂപയുടെ ഒറ്റത്തവണ സാധാരണ നഷ്ടം ഒഴികെ, അറ്റാദായം 13.8 ശതമാനം ഉയര്‍ന്ന് 2,345.4 കോടി രൂപയാണ്.

വരുമാനം 11 ശതമാനം ഉയര്‍ന്ന് 11941 കോടി രൂപയായപ്പോള്‍ ഇബിറ്റ 2884.4 കോടി രൂപയില്‍ നിന്നും 3332 കോടി രൂപ. ഇബിറ്റ മാര്‍ജിന്‍ 230 ബേസിസ് പോയിന്റുയര്‍ന്ന് 27.9 ശതമാനമായിട്ടുണ്ട്.

ഫലപ്രഖ്യാപനത്തിന് മുമ്പ് ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1169.70 രൂപയിലെത്തിയിരുന്നു. പിന്നീട് 0.51 ശതമാനം നേട്ടത്തില്‍ 1141 രൂപയിലാണ് വ്യാഴാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്.

X
Top