ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നേട്ടമുയര്‍ത്തി എച്ച് യുഎല്‍ ഓഹരി, ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ മികച്ച നേട്ടവുമായി മുന്നേറുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി. ഓഗസ്റ്റ് 1 ന് 8 ശതമാനം വരെ ഉയര്‍ന്ന ഓഹരി പിന്നീട് ലാഭമെടുപ്പ് നേരിട്ടു. 2553.70 രൂപത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും 1.29 ശതമാനം ഉയര്‍ച്ച ഓഹരിയില്‍ ദൃശ്യമായി.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നു. ഗോള്‍ഡ് മാന്‍ സാക്ക്‌സ് ഓഹരി റേറ്റിംഗ് ന്യൂട്രലില്‍ നിന്നും വാങ്ങലിലേയ്ക്ക് മാറ്റിയപ്പോള്‍ ജെഎം ഫിനാന്‍ഷ്യല്‍, മോതിലാല്‍ ഓസ്വാള്‍, എന്നിവ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തി.

യഥാക്രമം 2900 രൂപയും 2770 രൂപയും 3000 രൂപയുമാണ് ബ്രോക്കറേജുകള് നല്‍കുന്ന ലക്ഷ്യവിലകള്‍. വരും പാദങ്ങളില്‍ കമ്പനിയുടെ വരുമാന വളര്‍ച്ച ഉയര്‍ന്ന ഒറ്റ അക്കത്തിലേയ്‌ക്കെത്തുമെന്ന് ഗോള്‍ഡ്മാന് സാക്ക്‌സ് പറഞ്ഞു.

ജെഎം ഫിനാന്‍ഷ്യലിന്റെ നോട്ടത്തില്‍ കമ്പനിയുടെ ഒന്നാംപാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്തുയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) 2768 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്.

ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ്. വളര്‍ച്ചാ അളവ് വര്‍ധിപ്പിച്ചതും കുറഞ്ഞ നികുതി ചെലവുകളുമാണ് അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. മൊത്തം വില്‍പന വരുമാനം 5 ശതമാനം ഉയര്‍ന്ന് 16323 കോടി രൂപയായി. അതേസമയം ഇബിറ്റ 3744 കോടി രൂപയില്‍ നിന്നും 3718 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്.

ഇബിറ്റ മാര്‍ജിന്‍ 130 ബേസിസ് പോയിന്റ് കുറഞ്ഞ് 22.8 ശതമാനമായി. നിക്ഷേപം വര്‍ദ്ധിപ്പിച്ചതാണ് മാര്‍ജിന്‍ കുറയ്ക്കാന്‍ കാരണമായത്. എങ്കിലും ഇത് പ്രതീക്ഷിച്ച തോതിലാണ്.

X
Top