ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

എസ്ബിഐ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന്, രാജ്യത്തെ വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിങ്കളാഴ്ച വിപണിയില്‍ മികച്ച പ്രകടനം നടത്തി. 0.28 ശതമാനം ഉയര്‍ന്ന് 545.70 രൂപയിലാണ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം വരുത്തുമ്പോഴാണ് ഓഹരി നേട്ടത്തിലായത്.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ് 725 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ ആവശ്യപ്പെടുന്നു. മാര്‍ജിന്‍ വിപുലീകരണം, ട്രഷറി നേട്ടങ്ങള്‍,മികച്ച വായ്പ വളര്‍ച്ച എന്നിവയാല്‍ സമ്പന്നമായ മൂന്നാം പാദ ഫലങ്ങളാണ് ബാങ്കിന്റേതെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. 2025 സാമ്പത്തികവര്‍ഷത്തെ ആര്‍ഒഎ/ആര്‍ഒഇ 1 ശതമാനം/17.2 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

667 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍മല്‍ ബാങിന്റെ ശുപാര്‍ശ. 730 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗ് പ്രഭുദാസ് ലിലാദര്‍ നല്‍കുമ്പോള്‍ ജെഫറീസ് 760 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ബേര്‍ണ്‍സ്റ്റീന്‍ 700 രൂപയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗും നല്‍കുന്നു.

14205 കോടി രൂപയാണ് ബാങ്ക് മൂന്നാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68 ശതമാനം അധികമാണിത്. ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ച അറ്റാദായം 13360 കോടി രൂപമാത്രമായിരുന്നു.

അറ്റപലിശവരുമാനം 38,069 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ച്ച. 36,948 കോടി രൂപമാത്രമാണ് ഈയിനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പ്രൊവിഷന്‍സ് 17 ശതമാനം താഴ്ന്ന് 5760 കോടി രൂപയാക്കിയപ്പോള്‍ ലോണ്‍ ബുക്ക് 17 ശതമാനവും കോര്‍പറേറ്റ് ലോണ്‍ 18 ശതമാനവും വളര്‍ച്ച നേടി. നിക്ഷേപം 9.5 ശതമാനം ഉയര്‍ന്ന് 42.13 കോടി രൂപയായി.

ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം കിട്ടാകടം 3.14 ശതമാനമായി താഴ്ന്നു. നേരത്തെയിത് 4.50 ശതമാനമായിരുന്നു. അറ്റ കിട്ടാകടം ലോണ്‍ ബുക്കിന്റെ 0.77 ശതമാനമായാണ് കുറഞ്ഞത്.

നേരത്തെ 1.34 ശതമാനം.

X
Top