കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

കജാരിയ സെറാമിക്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: പ്രകൃതി വാതക വില ഉയര്‍ന്നു നില്‍ക്കുന്നത് മാര്‍ജിന്‍ കുറയ്ക്കുമെങ്കിലും കജാരിയ ഓഹരിയില്‍ ബുള്ളിഷാണ് ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും. 1310 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യല്‍സ് നിര്‍ദ്ദേശിക്കുമ്പോള്‍ 1335 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ഐസിഐസിഐ ഡയറക്ട് നല്‍കുന്നത്. ആഗോള ഗവേഷണ സ്ഥാപമായ ജെഫരീസും 1400-2000 രൂപ ലക്ഷ്യവില നിശ്ചയിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉയര്‍ച്ചയും കയറ്റുമതിയിലെ വര്‍ധനവും ഗുണം ചെയ്യുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍സ് പറയുന്നു. ഐസിഐസി ഡയറക്ടിന്റെ വീക്ഷണത്തില്‍ ശക്തമായ ബാലന്‍സ് ഷീറ്റും ബ്രാന്‍ഡ് വാല്യുവുമാണ് പോസിറ്റീവ് ഘടകങ്ങള്‍. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ കുതിപ്പും നേട്ടമാകും.

ഭവന നിര്‍മ്മാണ രംഗത്തെ ഉണര്‍വാണ് ജെഫരീസിനെ ഓഹരിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ഉത്പാദന ചെലവിലെ വര്‍ധനവ് വിലവര്‍ധിപ്പിച്ച് തരണം ചെയ്യാന്‍ കമ്പനിയ്ക്കാകുമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറഞ്ഞു. നിലവില്‍ 1180 രൂപയിലാണ് ഓഹരിയുള്ളത്.

1985 ല്‍ സ്ഥാപിതമായ കജാരിയ15681.60 വിപണി മൂല്യമുള്ള മിഡ്ക്യാപ്പ് കമ്പനിയാണ്. ടൈലുകളാണ് നിര്‍മ്മിക്കുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ 1016.31 കോടി രൂപയുടെ വരുമാനം നേടി. തൊട്ടുമുന്‍പാദത്തേക്കാള്‍ 8.34 ശതമാനം കുറവാണ് ഇത്

രേഖപ്പെടുത്തിയ ലാഭം 92.96 കോടി രൂപയാണ്. 47.5 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 21.27 ശതമാനം വിദേശ നിക്ഷേപകരും 20.32 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top