
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് മികച്ച മൂന്നാം പാദ ഫലങ്ങളാണ് പുറത്തുവിട്ടത്. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അതുകൊണ്ടുതന്നെ ബാങ്ക് ഓഹരിയില്‍ ബുള്ളിഷാണ്. 1930 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നു.
പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനമാണ് ഡിസംബര്‍ പാദത്തില്‍ ബാങ്ക് നടത്തിയതെന്ന് അവര്‍ പറഞ്ഞു. അറ്റാദായം 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ 19 ശതമാനം സിഎജിആറില്‍ ഉയരുമെന്നാണ് അനുമാനം.
1850 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പ്രഭുദാസ് ലിലാദറും 2000 രൂപ ലക്ഷവിലയില്‍ വാങ്ങാന്‍ ബോഫ സെക്യൂരിറ്റീസും ആവശ്യപ്പെട്ടു. 2200 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് ബേര്‍ണ്‍സ്റ്റീനിന്റേത്. കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 1800 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനും നിര്‍ദ്ദേശിച്ചു.
അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19.9 ശതമാനമുയര്‍ത്തി 31,2022 കോടി രൂപയാക്കാന്‍ ഡിസംബറിലവസാനിച്ച പാദത്തില്‍ ബാങ്കിനായിരുന്നു. ഏകീകൃത വായ്പകള്‍ 19.2 ശതമാനമുയര്‍ന്ന് 15.63 ലക്ഷം കോടി രൂപയും അറ്റ പലിശവരുമാനം 24.6 ശതമാനമുയര്‍ന്ന് 22,987.8 കോടി രൂപയാണ്.കോര്‍ അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തികളുടെ 4.1 ശതമാനം.
സ്റ്റാന്റലോണ്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 18.5 ശതമാനം വര്‍ധിച്ച് 12, 259.5 കോടി രൂപയായി.. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അതേസമയം മൊത്തം വായ്പകളുടെ 1.23 ശതമാനമാണ്. മുന്‍ പാദത്തിലും ഇത് 1.23 ശതമാനമായിരുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി 0.33 ശതമാനമായി കുറക്കാനായിട്ടുണ്ട്. ബാങ്ക് സ്വീകരിച്ച മൊത്തം നിക്ഷേപം 17.33 ലക്ഷം കോടി രൂപ. 19.9 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണ് നിക്ഷേപത്തിലുണ്ടായത്.