ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം.

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി തുടര്‍ച്ചയായ രണ്ട് ദിവസമായി ഇടിവ് നേരിടുകയാണ്. സഹോദര സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുമായി ലയിക്കാനിരിക്കെയാണ് ഈ തകര്‍ച്ച. വെള്ളിയാഴ്ച മാത്രം വിപണി മൂല്യത്തിലുണ്ടായ ഇടിവ് 21,000 കോടി രൂപയുടേതാണ്.

നിലവില്‍ 8,27,927.20 കോടി രൂപയാണ് മാര്‍ക്കറ്റ് കാപ്. എന്നാല്‍ അനലിസ്റ്റുകളുടെ ഇഷ്ട ഓഹരിയാണ് ഇപ്പോഴും ഈ സ്വകാര്യബാങ്ക് ഭീമന്‍. നിലവില്‍ 1,497.50 രൂപ വിലയുള്ള ഓഹരി 1800 രൂപയിലേയ്ക്ക് കുതിക്കുമെന്ന് അവര്‍ പറയുന്നു.

നിക്ഷേപം തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനാകുമെന്ന് ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍ കുറിപ്പില്‍ പറഞ്ഞു. ലയനത്തിനു ശേഷം അണ്‍സെക്വേര്‍ഡ് ഷെയര്‍ 11-12% നിലനില്‍ക്കും. മോര്‍ട്ട്‌ഗേജ് പോര്‍ട്ട്‌ഫോളിയോ വളരും.

അറ്റ പലിശമാര്‍ജിന്‍ നിലവിലെ 4.2 ശതമാനത്തില്‍ നിന്നും അധികമാകുമെന്നും പ്രവര്‍ത്തനചെലവ് ഹ്രസ്വകാലത്തില്‍ വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു. അറ്റ പലിശ വരുമാനം നേരിയ തോതില്‍ വളരുമ്പോള്‍ നികുതി കഴിച്ചുള്ള ലാഭം 2.5 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കൈവരിക്കുക.

അതുകൊണ്ടുതന്നെ 1740-1800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് പ്രഭുദാസ് ലിലാദര്‍ നിര്‍ദ്ദേശിക്കുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 9,196 കോടി രൂപയക്കാന്‍ ബാങ്കിനായിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 19 ശതമാനം വര്‍ദ്ധനവാണിത്.

അറ്റ പലിശ വരുമാനം 14.2 ശതമാനം വര്‍ധിച്ച് 19,481.4കോടി രൂപയായപ്പോള്‍ വായ്പകളും നിക്ഷേപങ്ങളും യഥാക്രമം 22.5%/19.2 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

X
Top