സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഐപിഒ നടത്തി 6 മാസത്തില്‍ 103 ശതമാനം വളര്‍ച്ച, മള്‍ട്ടിബാഗര്‍ ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സിന്റെ മള്‍ട്ടിബാഗര്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് സെന്‍ട്രം ബ്രോക്കിംഗ്. 848 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 500 ദശലക്ഷം രൂപയുടെ കാപക്‌സ് ഈയിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

കാപക്‌സ് വിനിയോഗം ശേഷി മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുമെന്ന് സെന്‍ട്രം ബ്രോക്കിംഗ് അനലിസ്റ്റുകള്‍ പറഞ്ഞു. ഇതോടെ 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ അളവ് 32 സിഎജിആറില്‍ വര്‍ധിക്കും.

വരുമാനം/എബിറ്റ/ പാറ്റ് എന്നിവ യഥാക്രമം 32%/46%/48% എന്നിങ്ങനെ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നത്. 2022 മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരി ഇതിനോടകം 103 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

ഇഷ്യുവിലയായ 326 രൂപയില്‍ നിന്നും ഓഹരി 665 രൂപയിലേയ്‌ക്കെത്തി. 1560 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് വീനസ്..രാജ്യത്തെ വളര്‍ന്നുവരുന്ന സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പ് നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ് .

2022 ഫെബ്രുവരി 28 വരെ, ബ്രസീല്‍, യുകെ, ഇസ്രായേല്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. കച്ചിലാണ് ഉത്പാദനശാലകളുള്ളത്.

X
Top