കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബ്രോക്കറേജ് സ്ഥാപനം

മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 20 നിശ്ചയിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 12.75 രൂപ അഥവാ 255 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ ഓഹരി വില 480.40 ആണെന്നിരിക്കെ 2.65 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 33.59 ശതമാനം ഇടിവ് നേരിട്ടിരുന്നു. 2022 ല്‍ മാത്രം 39.21 ശതമാനത്തിന്റെ കുറവാണ് വിലയിലുണ്ടായത്. 15,428.74 കോടി രൂപ വിപണി മൂല്യമുള്ള ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് ,സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ഒരു മിഡ് ക്യാപ് കമ്പനിയാണ്.

നിക്ഷേപ ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ വിതരണം, ബ്രോക്കിംഗ് എന്നീ നാല് സേവന മേഖലകളിലാണ് പ്രവര്‍ത്തനം. സ്‌റ്റോക്ക് ബ്രോക്കര്‍, മര്‍ച്ചന്റ് ബാങ്കര്‍, പോര്‍ട്ട്‌ഫോളിയോ മാനേജര്‍, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍, റിസര്‍ച്ച് അനലിസ്റ്റ് എന്നീ നിലകളിലുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സെബി) രജിസ്‌ട്രേഷന്‍ കമ്പനിയ്ക്കുണ്ട്.

കൂടാതെ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ (എന്‍പിഎസ്) വിതരണത്തിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഏജന്റ് സര്‍ട്ടിഫിക്കേഷനും കമ്പനി നേടി.

X
Top