ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഐടിസി ഹോട്ടല്‍സില്‍ നിന്ന് പുറത്തുകടക്കാന്‍ ബിഎടി, ആര്‍ബിഐയുടെ അനുമതി തേടി

കൊല്‍ക്കത്ത: ഐടിസിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (ബിഎടി), ഐടിസി ഹോട്ടലുകളിലെ തങ്ങളുടെ 15.29% ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം ആദ്യമാണ് ബിഎടി ഐടിസി ഹോട്ടല്‍സ് ബിസിനസ്സില്‍ പങ്കാളിയായത്.

തങ്ങളുടെ ദീര്‍ഘകാല തന്ത്രത്തിന് അനുയോജ്യമല്ലാത്തതിനാല്‍ ഹോട്ടല്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഎടിയുടെ സിഇഒ തഡ്യൂ മാരോക്കോ പറഞ്ഞു. ഓഹരി വില്‍പന വഴി സമാഹരിക്കുന്ന തുക കടം കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും.

ബിഎടി ഒരു വിദേശ കമ്പനിയായതിനാലും തുക സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിടുന്നതിനാലുമാണ് ഓഹരി വില്‍ക്കുന്നതിന് കമ്പനിയ്ക്ക് ആര്‍ബിഐ അനുമതി ആവശ്യമായത്. അതേസമയം ആര്‍ബിഐ അനുമതി എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യത വിരളമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഐടിസി എഫ്ഡിഐ നിയന്ത്രണങ്ങള്‍ നേരിടുന്നതിനാലാണിത്.

കഴിഞ്ഞ വര്‍ഷം രണ്ട് ബ്ലോക്ക് ഡീലുകളിലൂടെ ബിഎടി ഐടിസിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചിരുന്നു. മെയ്മാസത്തിലെ ഓഹരി വില്‍പനയിലൂടെ കമ്പനി ഒരു ബില്യണ്‍ ഡോളറിലധികമാണ് സമാഹരിച്ചത്. നിലവില്‍ ഐടിസിയുടെ 22.93 ശതമാനമാണ് ബിഎടിയുടെ പക്കലുള്ളത്.

ഐടിസി ഹോട്ടല്‍സിന് നിലവില്‍ 143 പ്രോപ്പര്‍ട്ടികളാണുള്ളത്. 58 എണ്ണം പൈപ്പ്ലൈനിലാണ്.

X
Top