എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട് ബ്രിട്ടാനിയ, അറ്റാദായം 47 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ നാലാംപാദഫലങ്ങള്‍ പ്രഖ്യാപിച്ചു. 559 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 47 ശതമാനം കൂടുതല്‍.

വരുമാനം 13 ശതമാനം ഉയര്‍ന്ന് 4023.18 കോടി രൂപയായി. 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 2322 കോടി രൂപയാണ്. വരുമാനം 16300.55 കോടി രൂപ. യഥാക്രമം 52.3 ശതമാനം,15.3 ശതമാനം നേട്ടം.

ഇന്‍പുട്ട് ചെലവുകള്‍, സ്റ്റാഫ്, മറ്റ് ചെലവുകള്‍ എന്നിവയില്‍ വര്‍ദ്ധനവുണ്ടായിട്ടും, മിഠായി, പാല്‍ ഉല്‍പന്ന നിര്‍മ്മാതാവ് നാലാം പാദത്തില്‍ മാര്‍ജിനില്‍ 475 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവുണ്ടാക്കി. 20.4 ശതമാനമാണ് മാര്‍ജിന്‍.

അസംസ്‌കൃത ചെലവ് 12 ശതമാനം ഉയര്‍ന്ന് 1717 കോടി രൂപ. മൊത്തം ചെലവിന്റെ 54 ശതമാനം അസംസ്‌കൃത വസ്തുക്കളാണ്.കമ്പനി ഓഹരി വെള്ളിയാഴ്ച 1 ശതമാനം ഉയര്‍ന്ന് 4636.95 രൂപയില്‍ ക്ലോസ് ചെയ്തു.

X
Top