
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ. 520.13 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ കണ്‍സോളിഡേറ്റഡ് അറ്റാദായം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം ഉയര്‍ച്ചയാണ്.
വില്‍പന വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 4534.86 കോടി രൂപയായി. കമ്പനി ഓഹരിയില്‍ ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷ് സമീപനം തുടര്‍ന്നു. 5973 രൂപ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ കമ്പനിയ്ക്ക് നല്‍കുന്നത്.
നൊമൂറ 5787 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയ്ക്ക് 5511 രൂപ ലക്ഷ്യവിലയില്‍ ഈക്വല്‍ വെയ്റ്റാണുള്ളത്. ഇബിറ്റ മാര്‍ജിന്‍ പ്രതീക്ഷിച്ചതില്‍ നിന്നും കുറഞ്ഞതായി കമ്പനി പറഞ്ഞു.
17.8 ശതമാനമാണ് കമ്പനി രേഖപ്പെടുത്തിയ ഇബിറ്റ മാര്‍ജിന്‍.