ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ്

മുംബൈ: പത്ത് ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ് നിര്‍ബന്ധിതരായി. 81.10 രൂപ നിരക്കിലാണ് ഓഹരികള്‍ എന്‍എസ്ഇയിലെത്തിയത്. 90 രൂപയായിരുന്നു ഐപിഒ വില.

നേരത്തെ ഗ്രേ മാര്‍ക്കറ്റില്‍ 90 രൂപയിലാണ് ഓഹരികള്‍ ട്രേഡ് ചെയ്തിരുന്നത്. കമ്പനിയുടെ 760 കോടി രൂപ ഐപിഒ 4.5 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷന്‍ നേടിയിരുന്നു. ചെറുകിട നിക്ഷേപകര്‍ അവര്‍ക്കനുവദിച്ച ഭാഗത്തിന്റെ 6 മടങ്ങിലധികം സബ്‌സ്‌ക്രൈബ്് ചെയ്തു.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴസ് (ക്യുഐബി) 5 മടങ്ങ് അധികവും സ്ഥാപനേതര നിക്ഷേപകര്‍ 2 മടങ്ങ് അധികവും ബി്ഡ്ഡുകള്‍ സമര്‍പ്പിച്ചു. 22.95 കോടി ഓഹരികള്‍ക്കായുള്ള ബിഡ്ഡുകളാണ് ലഭ്യമായത്.

5.12 കോടി ഓഹരികളായിരുന്നു ഓഫര്‍. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കുന്നതിനും പ്രമോട്ടറായ ബ്രഗേഡ് എന്റര്‍പ്രൈസസില്‍ നിന്ന് ഭൂമി വാങ്ങുന്നതിനും ഏറ്റെടുക്കലിനും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

മാരിയട്ട്, അക്കോര്‍, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പ് തുടങ്ങിയ ആഗോള പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളുടെ 1,604 താക്കോലുകളാണ് ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സിന്റെ പോര്‍ട്ട്ഫോളിയോയിലുള്ളത്. 2025 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 24 ശതമാനം ഇടിഞ്ഞ് 23.7 കോടി രൂപയായി. വരുമാനം 16.6 ശതമാനമുയര്‍ന്ന് 468.3 കോടി രൂപ.

X
Top