നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സ്‌റ്റെഫാനോ സാഞ്ചിനിയെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ തലവനായി നിയമിച്ച് ബ്രിഡ്ജ്‌സ്റ്റോണ്‍

ന്യൂഡല്‍ഹി: ജാപ്പനീസ് ടയര്‍ നിര്‍മ്മാതാക്കളായ ബ്രിഡ്ജ്‌സ്‌റ്റോണ്‍ സ്‌റ്റെഫാനോ സാഞ്ചിനിയെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ തലവനായി നിയമിച്ചു.

ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. ആംസ്റ്റര്ഡാമിലേക്ക് (നെതര്‌ലാന്ഡ്‌സ്) പോകുന്ന പരാഗ് സത്പുട്ടെയ്ക്ക് പകരക്കാരന്‍ സാഞ്ചിനിയാകുമെന്ന് കമ്പനി അറിയിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വൈസ് പ്രസിഡന്റാണ് നിലവില്‍ സാഞ്ചിനി.

ജനുവരി 1 മുതലായിരിക്കും സാഞ്ചിനി പ്രവര്‍ത്തനം തുടങ്ങുക. അതേ ദിവസം തന്നെ സത്പുട്ടെ സ്ഥാനമൊഴിയും.

പുതിയ സാങ്കേതികവിദ്യകളിലേക്കും മൊബിലിറ്റി പരിഹാരങ്ങളിലേക്കും നീങ്ങുമ്പോള്‍, ഇന്ത്യന്‍ വിപണി നിര്‍ണ്ണായകമാണ്.

ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്നതില്‍ സന്തുഷ്ടനാണ്, സാഞ്ചിനി പറഞ്ഞു.

X
Top