കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ബിപിസിഎൽ ₹11.20 കോടി ലാഭവിഹിതം കൈമാറി

കൊച്ചി: സംസ്ഥാന സർക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ലാഭവിഹിതമായി ബി.പി.സി.എൽ 11.20 കോടി രൂപ നൽകി. ഇതിന്റെ ഡി.ഡി ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.അജിത്കുമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ബി.പി.സി.എൽ ജനറൽ മാനേജർ (പി.ആർ, അഡ്മിനിസ്ട്രേഷൻ) ജോർജ് തോമസ്, എൽ.പി.ജി വിഭാഗം സ്റ്റേറ്റ് ഹെഡ് ബി.സെന്തിൽകുമാർ, ടെറിറ്ററി മാനേജർ രജത് ബൻസാൽ, മാനേജർ വിനോദ് ടി. മാത്യു എന്നിവർ സംബന്ധിച്ചു.

ഇടക്കാല ലാഭവിഹിതമായി 18.66 കോടി രൂപ കൈമാറിയിരുന്നു. ബി.പി.സി.എല്ലിൽ സംസ്ഥാന സർക്കാരിന് 1,86,66,666 ഓഹരികളുണ്ട്.

X
Top