ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്‍

ന്യൂഡല്‍ഹി: അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്ലിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. നിയമപരമായ അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് വിധേയമായി ഫണ്ട് സ്വരൂപിക്കും. ബുധനാഴ്ച 2.11 ശതമാനം ഉയര്‍ന്ന് 365.85 രൂപയിലാണ് സ്റ്റോക്കുള്ളത്.

ഊര്‍ജ്ജ പരിവര്‍ത്തനം, നെറ്റ് സീറോ, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ എന്നിവ കൈവരിക്കുന്നതിന് മൂലധന ഇന്‍ഫ്യൂഷന്‍ പരിഗണിക്കുമെന്ന് ബിപിസിഎല്‍ ഈമാസമാദ്യം എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിലൂടെ 935 കോടി രൂപ സമാഹരിക്കുന്നുണ്ട്.

6478 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 159 ശതമാനം അധികമാണിത്.

മാത്രമല്ല, പ്രതീക്ഷ മറികടക്കാനും സാധിച്ചു. 3981 കോടി രൂപ അറ്റാദായമാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയിരുന്നത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 230 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്.

1.33 ലക്ഷം കോടി രൂപയാണ് വരുമാനം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം കൂടുതല്‍. എക്കാലത്തേയുമുയര്‍ന്ന 5.3 ലക്ഷം കോടി വരുമാനമാണ് 2022-2023 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാല റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍വര്‍ഷത്തില്‍ ഇത് 4.3 ലക്ഷം കോടി രൂപയായിരുന്നു.എബിറ്റ 4234 കോടി രൂപയില്‍ നിന്നും 11153 കോടി രൂപയായി വളര്‍ന്നപ്പോള്‍ മാര്‍ജിന്‍ 3.5 ശതമാനത്തില്‍ നിന്നും തുടര്‍ച്ചയായി 9.4 ശതമാനമായി.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

X
Top